പെസ പഞ്ചായത്തുകൾ അനധികൃതമായി മുനിസിപ്പാലിറ്റികളാക്കരുതെന്ന് ആദിവാസികൾ


തെലുങ്കാന: സംരക്ഷിത പ്രദേശങ്ങളിലെ ആദിവാസി പഞ്ചായത്തുകൾ അനധികൃതമായി മുനിസിപ്പാലിറ്റികളാക്കി മാറ്റുന്നതിനെതിരെ ആദിവാസികൾ രംഗത്ത്. കിഴക്കൻ തെലങ്കാനയിലെ ചെറുപട്ടണമാണ് മനുഗുരു. 2022 ഏപ്രിലിൽ 1.59 കോടി രൂപ വസ്‌തുനികുതി ഇനത്തിൽ ശേഖരിച്ച് റെക്കോർഡ് സ്ഥാപിച്ചു.വാർഷിക വസ്തുനികുതി പിരിവ് ലക്ഷ്യത്തിന്റെ 95 ശതമാനത്തിലധികം കൈവരിച്ചു.

2005 മെയ് 31 വരെ, അവിഭക്ത ആന്ധ്രാപ്രദേശ് സർക്കാർ മുനിസിപ്പാലിറ്റിയായി മാറ്റുമ്പോൾ, ആദിവാസികൾക്ക് പ്രത്യേക സംരക്ഷണം നൽകുന്ന ഭരണഘടനക്ക് കീഴിലുള്ള അഞ്ചാം ഷെഡ്യൂൾ പ്രദേശത്ത് മനുഗുരു ഒരു പഞ്ചായത്തായിരുന്നു. അഞ്ചാം ഷെഡ്യൂൾ പ്രദേശങ്ങളിലെ പഞ്ചായത്തുകൾക്ക് മുനിസിപ്പാലിറ്റികളിലേക്ക് "അപ്ഗ്രേഡ്" ചെയ്യുമ്പോൾ അവരുടെ പ്രത്യേക സംരക്ഷണം നഷ്ടപ്പെടും) "ഇത് ചെയ്യാൻ സംസ്ഥാനത്തിന് നിയമപരമായ അവകാശമില്ലെന്ന് " ആന്ധ്രാപ്രദേശിലെ അഭിഭാഷകനും ആദിവാസി അവകാശ പ്രവർത്തകനുമായ പല്ല ത്രിനാഥ റാവു പറഞ്ഞു.

"അഞ്ചാം പട്ടികയിലുള്ള പ്രദേശങ്ങൾ ഗവർണർക്കും രാഷ്ട്രപതിക്കും കീഴിൽ പ്രവർത്തിക്കുന്നത്. അതേസമയം മുനിസിപ്പാലിറ്റികൾ സംസ്ഥാന സർക്കാരുകൾക്ക് കീഴിലാണ്. അഞ്ചാം പട്ടിക പ്രദേശം ഏകപക്ഷീയമായി സംസ്ഥാനത്തിന് മാറ്റാൻ കഴിയില്ലെന്നാണ് ആദിവാസികളുടെ വാദം.

മനുഗുരു പോലുള്ള അഞ്ചാം ഷെഡ്യൂൾ പ്രദേശങ്ങളിൽ നഗര തദ്ദേശ സ്ഥാപനങ്ങൾക്കുവേണ്ടിയുള്ള നീക്കങ്ങൾ ഭരണഘടന ഉറപ്പുനൽകുന്ന തദേശ സ്വയംഭരണാവകാശത്തെ ഹനിക്കുകയാണ്. 2005 മുതൽ മനുഗുരുവിൽ തിരഞ്ഞെടുപ്പ് നടന്നിട്ടില്ല. തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുടെ അഭാവത്തിൽ, തെലങ്കാന മുനിസിപ്പൽ അഡ്മിനിസ്‌ട്രേഷൻ ആൻഡ് അർബൻ ഡെവലപ്‌മെന്റ് ഡിപ്പാർട്ട്‌മെന്റിലെ ഉദ്യോഗസ്ഥരാണ് മനുഗുരു ഇപ്പോൾ നിയന്ത്രിക്കുന്നത്.

മുനിസിപ്പാലിറ്റി രൂപവൽകരണം ആന്ധ്രാപ്രദേശ് ഹൈക്കോടതിയിൽ ചോദ്യം ചെയ്യപ്പെട്ടു. 2005-ൽ യഥാർഥ കേസിൽ ഇടക്കാല അപേക്ഷയിൽ ഉത്തരവ് പുറപ്പെടുവിച്ചു, രൂപവൽകരണം താൽക്കാലികമായി നിർത്തിവച്ചു.

ആന്ധ്രാപ്രദേശ് വിഭജിച്ച് 2014ൽ നിലവിൽ വന്ന തെലങ്കാന സംസ്ഥാനം അതിന്റെ മുനിസിപ്പൽ നിയമങ്ങൾ മനുഗുരുവിലേക്കും വ്യാപിപ്പിച്ചു. ഇത് വീണ്ടും പുതിയ റിട്ട് ഹർജികളിലൂടെ ചോദ്യം ചെയ്യപ്പെട്ടു. 2005-ൽ പുറപ്പെടുവിച്ച ഉത്തരവുകൾ 2017-ലെയും 2020-ലെയും പരിവർത്തനത്തെയും വസ്തുനികുതി പിരിവിനെയും ചോദ്യം ചെയ്യാൻ ഹരജിക്കാർ തുടർന്നുള്ള കേസുകളിൽ ഉപയോഗിച്ചു. 2005-ലെ യഥാർഥ കേസ് ഇപ്പോഴും തീർപ്പാക്കാത്തതും ഇടക്കാല അപേക്ഷ തീർപ്പാക്കേണ്ടതും ഹൈക്കോടതി സൈറ്റ് കാണിക്കുന്നു.

2019-ൽ തെലങ്കാന മുനിസിപ്പാലിറ്റി നിയമം മനുഗുരുവിനെ മുനിസിപ്പാലിറ്റിയായി ഔദ്യോഗികമായി വിജ്ഞാപനം ചെയ്തു. ഈ മാറ്റം പ്രാദേശിക പഞ്ചായത്തുകൾക്ക് പെസ നിയമപ്രകാരമുള്ള അധികാരങ്ങൾ നഷ്‌ടപ്പെടുത്തി. ഗോത്രവർഗക്കാരുടെ ആചാരങ്ങളും സാംസ്കാരിക സ്വത്വവും സംരക്ഷിക്കുന്നതിനും ഏറ്റവും പ്രധാനമായി ഭൂമി പോലുള്ള വിഭവങ്ങൾ കൈകാര്യം ചെയ്യുന്നതിനും അഞ്ചാം ഷെഡ്യൂൾ പ്രദേശങ്ങളിലെ ഗ്രാമപഞ്ചായത്തുകൾക്ക് പെസ നിയമം അധികാരം നൽകുന്നുണ്ട്.

മനുഗുരു പോലുള്ള അഞ്ചാം ഷെഡ്യൂൾ പ്രദേശങ്ങളിൽ നഗര തദേശ സ്ഥാപനങ്ങൾക്കുവേണ്ടിയുള്ള നീക്കങ്ങൾ ഭരണഘടന ഉറപ്പുനൽകുന്ന ഗോത്രജനതയുടെ സ്വയംഭരണാവകാശത്തെ ഹനിക്കുകയാണെന്നും ആദിവാസി സംഘടനകൾ ചൂണ്ടിക്കാണിക്കുന്നു. 

Tags:    
News Summary - Tribals should not make Pesa Panchayats into municipalities illegally

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.