ബംഗളൂരു: ഭക്ഷണത്തിൽ വിഷം കലർത്തി തന്നെ കൊല്ലാൻ രണ്ടു തവണ ശ്രമം നടന്നെന്ന വെളിപ്പെടുത്തലുമായി െഎ.എസ്.ആർ.ഒയുടെ മുതിർന്ന ശാസ്ത്രജ്ഞൻ പ്രഫ. തപൻ മിശ്ര. മൂന്നുവർഷം മുമ്പ് നടന്ന സംഭവത്തെക്കുറിച്ച് 'ഏറെക്കാലത്തെ രഹസ്യ'മെന്ന തലക്കെട്ടിൽ അദ്ദേഹം തെൻറ ഫേസ്ബുക്ക് പോസ്റ്റിലാണ് കഴിഞ്ഞദിവസം വെളിപ്പെടുത്തിയത്.
അഹ്മദാബാദിലെ െഎ.എസ്.ആർ.ഒ സ്പേസ് ആപ്ലിക്കേഷൻ സെൻറർ മുൻ ഡയറക്ടറായ തപൻ മിശ്ര നിലവിൽ ഇസ്റോ സീനിയർ അൈഡ്വസറാണ്. സ്ഥാനക്കയറ്റവുമായി ബന്ധപ്പെട്ട് 2017 മേയ് 23ന് ബംഗളൂരുവിലെ െഎ.എസ്.ആർ.ഒ ആസ്ഥാനത്ത് നടന്ന അഭിമുഖസമയത്തും പിന്നീട് 2019 ജൂലൈ 12ന് അഹ്മദാബാദിലെ ഒാഫിസിൽവെച്ചും തന്നെ കൊല്ലാൻ ശ്രമം നടന്നതായി അേദ്ദഹം ആരോപിക്കുന്നു.
ഇതിനു പുറമെ അടുത്തിടെ പലതവണ അഹ്മദാബാദിലെ തെൻറ വീട്ടിലേക്ക് ടണലുകൾ വഴി പാമ്പുകളെ കടത്തിവിട്ടും അപായപ്പെടുത്താൻ ശ്രമിച്ചു. െഎ.എസ്.ആർ.ഒയുടെ സ്ഥാപക ചെയർമാനായിരുന്ന വിക്രം സാരാഭായിയുടെയും വിക്രം സാരാഭായി സ്പേസ് സെൻററിെൻറ മുൻ ഡയറക്ടറായിരുന്ന ഡോ. എസ്. ശ്രീനിവാസെൻറയും മരണത്തിൽ ദുരൂഹതയുണ്ട്. മലയാളി ശാസ്ത്രജ്ഞൻ നമ്പി നാരായണനെ ലക്ഷ്യമിട്ട 1994ലെ െഎ.എസ്.ആർ.ഒ ചാരക്കേസിനു പിന്നിലും ഇതേ ഗൂഢസംഘമാണെന്ന് ആരോപിച്ച തപൻ മിശ്ര, രാജ്യത്തെ ശാസ്ത്രജ്ഞരെയും ശാസ്ത്രസ്ഥാപനങ്ങളെയുമാണ് അവർ ലക്ഷ്യമിടുന്നതെന്ന് ചൂണ്ടിക്കാട്ടി.
ബംഗളൂരുവിൽ അഭിമുഖത്തിെനത്തിയ തന്നെ ഭക്ഷണത്തിൽ ആർസനിക് ട്രൈയോക്സൈഡ് എന്ന വിഷം കലർത്തി കൊലപ്പെടുത്താനാണ് ശ്രമിച്ചത്. ഉച്ചഭക്ഷണത്തിനുശേഷം നൽകിയ ലഘുഭക്ഷണത്തിലെ ദോശയിലോ ചട്നിയിലോ ആവാം വിഷം കലർത്തിയത്. മാരകമായ അളവിൽ രാസവസ്തു കലർത്തിയിട്ടുണ്ടെന്നാണ് കരുതുന്നത്. 2017 ജൂലൈയിലാണ് രണ്ടാമത്തെ സംഭവം. ഇത്തവണ വിഷവാതകമായിരുന്നു. ഹൈഡ്രജൻ സയനൈഡ് ആണെന്നാണ് സംശയം. തെൻറ പേഴ്സനൽ സുരക്ഷാ ഉദ്യോഗസ്ഥനാണ് രക്ഷക്കെത്തിയത്. രണ്ടു ദിവസം ആശുപത്രി െഎ.സി.യുവിൽ കിടന്നു.
ഇതുസംബന്ധിച്ച വൈദ്യപരിശോധന റിപ്പോർട്ടും അദ്ദേഹം ഫേസ്ബുക്ക് പേജിൽ പങ്കുവെച്ചു. കേന്ദ്ര സർക്കാർ ഇക്കാര്യത്തിൽ അന്വേഷണം നടത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. എന്നാൽ, തപൻ മിശ്രയുടെ വെളിപ്പെടുത്തലിനെക്കുറിച്ച് െഎ.എസ്.ആർ.ഒ ഒൗദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.