യശ്വന്ത്​ സിൻഹ

യശ്വന്ത്​ സിൻഹ തൃണമൂൽ കോൺഗ്രസ്​ വൈസ്​ പ്രസിഡന്‍റ്​

കൊൽക്കത്ത: മുൻ ബി.ജെ.പി നേതാവും കേന്ദ്രമന്ത്രിയുമായിരുന്ന യശ്വന്ത്​ സിൻഹ തൃണമൂൽ കോൺഗ്രസ്​ ദേശീയ ഉപാധ്യക്ഷനായി നിയമിതനായി. സിൻഹയെ ദേശീയ വർക്കിങ്​ കമ്മിറ്റി അംഗമായും തെര​െഞ്ഞടുത്തിട്ടുണ്ട്​.

ബംഗാൾ നിയമസഭ തെരഞ്ഞെടുപ്പിന്​ മുന്നോടിയായി മാർച്ച്​ 13നായിരുന്നു സിൻഹ പാർട്ടിയിൽ അംഗത്വമെടുത്ത്​.

ഡെറിക്​ ഒബ്രിയാൻ, സുദീപ്​ ബ​ന്ദോപാധ്യായ, സുബ്രത മുഖർജി എന്നിവരുടെ സാന്നിധ്യത്തിലാണ്​ അദ്ദേഹം തൃണമൂൽ കോൺഗ്രസിൽ ചേർന്നത്​.

2018ലാണ്​ യശ്വന്ത്​ സിൻഹ ബി.ജെ.പിയിൽ നിന്ന്​ രാജിവെച്ചത്​. വാജ്​പേയ്​ മന്ത്രിസഭയിൽ അദ്ദേഹം ധനകാര്യ വകുപ്പ്​ കൈകാര്യം ചെയ്​തിട്ടുണ്ട്​. എട്ട്​ഘട്ടങ്ങളിലായി നടക്കുന്ന ബംഗാൾ തെരഞ്ഞെടുപ്പിന്​ മാർച്ച്​ 27ന്​ തുടക്കമാകും. 

Tags:    
News Summary - trinamool congress appoints Yashwant Sinha as party's vice president

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.