കൊൽക്കത്ത: പശ്ചിമബംഗാളിൽ തൃണമൂൽ കോൺഗ്രസ് എം.എൽ.എയും 10 ജില്ലാ പഞ്ചായത്ത് അംഗങ്ങളും ബി.ജെ.പിയിൽ ചേർന്നു. തൃണ മൂൽ കോൺഗ്രസ് എം.എൽ.എ വിൽസൺ ചംപ്രമാരി, സൗത്ത് ദിനജ്പുർ ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് ലിപികാ റോയ്, ഒമ്പത് പഞ്ചായത്ത് അംഗങ്ങൾ എന്നിവരാണ് ബി.ജെ.പിയിൽ ചേർന്നത്.
പ്രസിഡൻറ് ഉൾപ്പെടെ 10 അംഗങ്ങൾ പ്രതിപക്ഷ പാർട്ടിയ ിലേക്ക് മാറിയതോടെ ദിനജ്പുർ ജില്ലാ പഞ്ചായത്ത് ബി.ജെ.പിയുടെ അധികാരത്തിൽ എത്തി. ഇതോടെ ദിനജ്പുർ ബംഗാളിൽ പ ്രതിപക്ഷം ഭരിക്കുന്ന ഏക ജില്ലാ പഞ്ചായത്തായി. 2018 ൽ നടന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ 22 ജില്ലാ പഞ്ചായത്തുകളും തൃണമൂൽ കോൺഗ്രസ് തൂത്തുവാരിയിരുന്നു.
തൃണമൂൽ മുൻ എം.എൽ.എയും സൗത്ത് ദിനജ്പുർ യൂനിറ്റ് മുൻ അധ്യഷനുമായ ബിപ്ലവ് മിത്രയും ബി.ജെ.പിയിലേക്ക് ചുവടുമാറിയിട്ടുണ്ട്.
അടുത്തിടെയായി ബി.ജെ.പിയിലേക്ക് ചുവടുമാറിയ അഞ്ചാമത് തൃണമൂൽ എം.എൽ.എയാണ് വിൽസൺ.
തൃണമൂൽ നേതാക്കളുടെ കൂട്ട ചുവടുമാറ്റം വെറും ട്രെയിലർ മാത്രമാണെന്നും സിനിമ പിറകെ വരുമെന്നും നേരത്തെ പാർട്ടി വിട്ട നേതാവ് മുകുൾ റോൾ പ്രതികരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.