കൊൽക്കത്ത: ദുർഗ പൂജയുടെ പന്തൽ സന്ദർശിച്ചതിന് തൃണമൂൽ എം.പി നുസ്രത്ത് ജഹാനെതിരെ കോടതിയലക്ഷ്യ പരാതിയുമായി അഭിഭാഷകൻ. കോടതി നിർദേശങ്ങൾ പാലിക്കാതൊയണ് കോവിഡിനിടയിലെ നുസ്രത്തിെൻറ പന്തൽ സന്ദർശനമെന്ന് അഭിഭാഷകനായ സഭ്യസാചി ചാറ്റർജി പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. കോടതിയുടെ അവധിക്കാല ബെഞ്ച് കേസ് പരിഗണിക്കുമെന്നാണ് റിപ്പോർട്ട്.
കോടതി ഉത്തരവ് ലംഘിച്ചാണ് തൃണമൂൽ എം.പി ദുർഗപൂജയുടെ പന്തലിലെത്തിയത്. ഹൈകോടതി ഉത്തരവ് എം.പി തന്നെ ലംഘിക്കുന്നത് കോടതയലക്ഷ്യമാണ്. എം.പിയെന്ന പരാതി ദുരുപയോഗം ചെയ്താണ് നുസ്രത്ത് പന്തലിലെത്തിയത്. എം.പിക്കെതിരെ നോട്ടീസയച്ചിട്ടുണ്ടെന്നും അഭിഭാഷകൻ അറിയിച്ചു.
കോവിഡിെൻറ പശ്ചാത്തലത്തിൽ ദുർഗ പൂജയുടെ പന്തലുകളിൽ പൊതുജനങ്ങൾക്ക് പ്രവേശനം അനുവദിച്ചിരുന്നില്ല. സംഘാടകർക്ക് മാത്രമാണ് പന്തലുകളിൽ നിൽക്കാൻ അനുമതി നൽകിയിരുന്നത്. കർശന വ്യവസ്ഥകളോടെയായിരുന്നു സംഘാടകരെ പോലും പന്തലിൽ അനുവദിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.