ന്യൂഡൽഹി: ബംഗാളില്‍ പുതിയ എം.പിമാരായി തെരഞ്ഞെടുക്കപ്പെട്ട നടിമാരായ മിമി ചക്രബര്‍ത്തിയെയും നുസ്രത്ത് ജഹാനെയ ും ട്രോളി സമൂഹ മാധ്യമങ്ങൾ. പാർലമെൻറിലെത്തിയ ആദ്യ ദിനം ജീൻസും ഷർട്ടും ധരിച്ച് ഫോട്ടോക്ക് പോസ് ചെയ് തതാണ് ചിലരെ ചൊടിപ്പിച്ചത്.
‘അവിടെ നടക്കുന്നത് സിനിമാ ചിത്രീകരണമല്ല. ഇത്തരം നാടകം കളിക്കാനാണോ അങ്ങോ ട്ടേക്ക് പോയത്’ ഇങ്ങനെ പോകുന്നു കമൻറുകൾ. പാർലമെൻറിൽ ഇത്തരം പ്രവർത്തി ചെയ്ത് ബംഗാളിന് നാണക്കേടുണ്ടാക്കരുത്. ജനങ്ങളുടെ പ്രശ്നങ്ങൾ അറിയിക്കാനും അവകാശങ്ങൾ നേടിയെടുക്കാനുമാണ് അവിടെ പോകുന്നത്. അല്ലാതെ ഫോട്ടോഷൂട്ടിനല്ലെന്നും ചിലർ വിമർശിച്ചു.
ഇത്തവണത്തെ ലോക് സഭാ തെരഞ്ഞെടുപ്പില്‍ വനിതകള്‍ക്കായി 41 ശതമാനം സീറ്റുകളാണ് തൃണമൂല്‍ കോണ്‍ഗ്രസ് നീക്കി വെച്ചത്. പാര്‍ട്ടിക്കു വേണ്ടി മത്സരിച്ച വനിതകളില്‍ വാര്‍ത്തകളിലിടം പിടിച്ച രണ്ടു പേരായിരുന്നു ബംഗാളി നടിമാരായ മിമി ചക്രബര്‍ത്തിയും നുസ്രത്ത് ജഹാനും.
ഇരുവരും മത്സരിച്ചത് തൃണമൂല്‍ കോണ്‍ഗ്രസിന് പൂർണ്ണ ആധിപത്യമുള്ള മണ്ഡലങ്ങളായ ജാദവ്പൂര്‍, ബസീര്‍ഹട്ട് എന്നിവിടങ്ങളിൽ നിന്നാണ്. ഗ്ലാമര്‍ നടിമാരായ ഇരുവര്‍ക്കും പ്രചാരണത്തിനിടയില്‍ വന്‍ അധിക്ഷേപങ്ങൾ നേരിടേണ്ടി വന്നിരുന്നു.
ബംഗാളി നടിയും ടെലിവിഷന്‍ താരവുമാണ് മിമി. പ്രചാരണ വേളയിലെ വസ്ത്രധാരണത്തിൻെറ പേരിൽ അധിക്ഷേപിക്കപ്പെട്ടു. വിമര്‍ശനങ്ങളെ വകവെക്കാതെ വൻ പ്രചാരണം നടത്തിയ ഇരുവരും വലിയ ഭൂരിപക്ഷത്തോടെയാണ് വിജയിച്ചത്. സംസ്ഥാനത്ത് ഏറ്റവുമധികം ഭൂരിപക്ഷം നേടിയ രണ്ടാമത്തെ സ്ഥാനാർഥിയാണ് നുസ്രത്ത് ജഹാൻ. അഞ്ചാം സ്ഥാനത്താണ് മിമി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.