ന്യൂഡൽഹി\കൊൽക്കത്ത: പശ്ചിമ ബംഗാളിലെ സി.ബി.െഎ കടന്നുകയറ്റത്തിൽ കേന്ദ്രസർക്കാർ വെട്ടിൽ. കൊൽക്കത്ത െപാലീസ് കമീഷണർ രാജീവ് കുമാറിനെ ചോദ്യം ചെയ്യാനുള്ള സി.ബി.െഎ നടപടിയിൽ രാജ്യവ്യാപക പ്രതിഷേധം പടർന്ന തിങ്കളാഴ്ച പ്രതിപക്ഷ രോഷം പാർലമെൻറ് സ്തംഭിപ്പിച്ചു . അതേസമയം, രാജ്യവും ഭരണഘടനയും സംരക്ഷിക്കപ്പെടുംവരെ തെൻറ സത്യഗ്രഹം തുടരുമെന്ന് ബംഗാൾ മുഖ്യന്ത്രി മമത ബാനർജി ആവർത്തിച്ചു. ചിട്ടി തട്ടിപ്പ് കേസിലെ കേന്ദ്രനീക്കത്തിനെതിരെ നഗരത്തിലെ ഹൃദയഭാഗത്താണ് മമത നിരാഹാരമിരിക്കുന്നത്. 2006ൽ സിംഗൂർ ഭൂമി കർഷർക്ക് തിരിച്ചുനൽകണം എന്ന് ആവശ്യെപ്പട്ട് മമത 26 ദിവസം നീണ്ട നിരാഹാരമിരുന്ന അതേ സ്ഥലമാണിത്.
സംസ്ഥാനത്ത് ഭരണഘടന പ്രതിസന്ധിയുണ്ടെന്ന മുന്നറിയിപ്പോടെയാണ് ആഭ്യന്തര മന്ത്രി രാജ്നാഥ്സിങ് മമത സർക്കാറിനെ നേരിട്ടത്. ഗവർണർ കേസരിനാഥ് ത്രിപാഠിയുടെ പക്കൽനിന്ന് കേന്ദ്രസർക്കാർ റിപ്പോർട്ട് വാങ്ങിയിട്ടുണ്ട്. അതിനിടെ, ബംഗാൾ പൊലീസ് സി.ബി.െഎ ഉദ്യോഗസ്ഥരെ കസ്റ്റഡിയിലെടുത്തതിനെതിരെ സമർപ്പിച്ച ഹരജി തിങ്കളാഴ്ച അടിയന്തരമായി പരിഗണിക്കണമെന്ന ആവശ്യം സുപ്രീംകോടതി തള്ളിയതും കേന്ദ്രത്തിന് തിരിച്ചടിയായി. രാജീവ് കുമാറിനെതിരെ തെളിവൊന്നും സമർപ്പിക്കാൻ കഴിഞ്ഞിട്ടില്ലാത്ത സാഹചര്യത്തിൽ കേസ് ചൊവ്വാഴ്ച രാവിെല പരിഗണിക്കാമെന്ന നിലപാടെടുക്കുകയായിരുന്നു കോടതി. ചൊവ്വാഴ്ച സുപ്രീംകോടതി എടുക്കുന്ന നിലപാട് ബംഗാൾ പ്രതിസന്ധിയിൽ വഴിത്തിരിവാകും.
പശ്ചിമ ബംഗാളിൽ സി.ബി.െഎയെ രാഷ്ട്രീയമായി മോദിസർക്കാർ ദുരുപയോഗിച്ചെന്ന് ചൂണ്ടിക്കാട്ടി കോൺഗ്രസ്, സമാജ്വാദി പാർട്ടി, ഡി.എം.കെ, ആം ആദ്മി പാർട്ടി, ബി.ജെ.ഡി, എൻ.സി.പി, നാഷനൽ കോൺഫറൻസ്, പി.ഡി.പി, ആർ.ജെ.ഡി, മുസ്ലിംലീഗ് തുടങ്ങി വിവിധ കക്ഷികൾ രംഗത്തുവന്നു. പാർലമെൻറിൽ തൃണമൂൽ എം.പിമാരുടെ പ്രതിഷേധത്തിൽ പങ്കുചേർന്ന് സമാജ്വാദി പാർട്ടിക്കാർ സഭയുടെ നടുത്തളത്തിലിറങ്ങി. ബി.ജെ.പി സഖ്യകക്ഷികൾക്കിടയിലും മോദിസർക്കാറിെൻറ നടപടിക്കെതിരെ വിമർശനം ഉയർന്നു.
സി.ബി.െഎയെ ദുരുപയോഗിക്കുന്നതിനെതിരെ ശിവസേന രംഗത്തുവന്നു. ബി.ജെ.പി എം.പിയായ ശത്രുഘ്നൻ സിൻഹയും സർക്കാറിനെ വിമർശിച്ചു. പശ്ചിമ ബംഗാളിലെ സാഹചര്യങ്ങൾക്ക് ബി.ജെ.പിയേയും തൃണമൂൽ കോൺഗ്രസിനെയും ഒരുപോലെ കുറ്റക്കാരാക്കുകയാണ് സി.പി.എം ചെയ്തത്. സഭയിലെ പ്രതിഷേധങ്ങൾക്ക് മറുപടിയുമായി എഴുന്നേറ്റ ഘട്ടത്തിലാണ് ആഭ്യന്തരമന്ത്രി രാജ്നാഥ്സിങ്, പശ്ചിമ ബംഗാളിൽ ഭരണഘടന പ്രതിസന്ധിയുണ്ടെന്ന സൂചന നൽകിയത്. അത്തരമൊരു സ്ഥിതി ബോധ്യപ്പെട്ടാൽ ആവശ്യമായ നടപടി എടുക്കാൻ കേന്ദ്രസർക്കാറിന് അധികാരമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സി.ബി.െഎ ചുമതല നിർവഹിക്കുകയാണ് ചെയ്തതെന്ന് ആഭ്യന്തര മന്ത്രി വിശദീകരിച്ചു. അവരുടെ പ്രവർത്തനം തടസ്സപ്പെടുത്തുന്നത് ഫെഡറൽ സംവിധാനത്തിെൻറ അന്തഃസത്തക്ക് നിരക്കുന്നതല്ല.
എന്നാൽ, ഇക്കാര്യം തന്നെയാണ് പ്രതിപക്ഷ പാർട്ടികൾ ചൂണ്ടിക്കാട്ടിയത്. സംസ്ഥാന സർക്കാറിനെ ഇരുട്ടിൽ നിർത്തി കൊൽക്കത്ത പൊലീസ് കമീഷണറെ ചോദ്യം ചെയ്യാൻ 40 അംഗ സി.ബി.െഎ സംഘം എത്തിയത് ഫെഡറൽ ഘടനക്കെതിരാണെന്ന് അവർ ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.