ന്യൂഡൽഹി: തെരഞ്ഞെടുപ്പ് കമീഷനു മുന്നിൽ കുത്തിയിരിപ്പ് സമരം നടത്തിയതിനെ തുടർന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത് നീക്കിയ തൃണമൂൽ കോൺഗ്രസ് നേതൃസംഘം രാത്രി ധർണയുമായി പൊലീസ് സ്റ്റേഷനു മുന്നിൽ. ഡറിക് ഒബ്രിയൻ എം.പിയുടെ നേതൃത്വത്തിലുള്ള 10 അംഗ സംഘമാണ് മന്ദിർമാർഗ് പൊലീസ് സ്റ്റേഷനു മുന്നിൽ മുഴുദിന പ്രതിഷേധ ധർണ നടത്തിയത്.
മോദിസർക്കാർ കേന്ദ്ര ഏജൻസികളെ ദുരുപയോഗിക്കുന്ന സാഹചര്യത്തിൽ എൻ.ഐ.എ, എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്, സി.ബി.ഐ, ആദായ നികുതി വകുപ്പ് മേധാവികളെ മാറ്റാൻ സർക്കാറിനോട് തെരഞ്ഞെടുപ്പ് കമീഷൻ നിർദേശിക്കണമെന്ന് ആവശ്യപ്പെട്ടാണ് തൃണമൂൽ നേതാക്കൾ കമീഷൻ അംഗങ്ങളെ കണ്ടത്. തുടർന്ന് പുറത്തിറങ്ങി കുത്തിയിരിപ്പ് സമരത്തിലേക്ക് കടക്കുകയായിരുന്നു.
പൊലീസ് ബലം പ്രയോഗിച്ച് കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലെത്തിച്ചു. രാത്രിതന്നെ വിട്ടെങ്കിലും നേതാക്കൾ പോകാൻ കൂട്ടാക്കിയില്ല. നേരത്തേ പ്രഖ്യാപിച്ച 24 മണിക്കൂർ സമരവുമായി അവർ സ്റ്റേഷനു മുന്നിൽ പ്രതിഷേധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.