കൊൽക്കത്ത: പശ്ചിമ ബംഗാളിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായുടെ സന്ദർശനത്തോട് അനുബന്ധിച്ച് രവീന്ദ്രനാഥ ടാഗോറിന്‍റെ ജന്മസ്ഥലമായ ജൊറാഷേങ്കായിൽ പ്രതിഷേധം. ജന്മസ്ഥലത്തിന് മുമ്പിൽ വെച്ച ഫ്ലക്സിൽ ടാഗോറിന്‍റെ ചിത്രത്തിന് മുകളിൽ അമിത് ഷായുടെ ചിത്രം വെച്ച ഫ്ലക്സ് വെച്ചതിനാണ് പ്രതിഷേധം. തൃണമൂൽ കോൺഗ്രസ് നേതാക്കളും പാർട്ടിയുടെ വിദ്യാർഥി സംഘടന നേതാക്കളും മ്യൂസിയത്തിന് പുറത്ത് കുത്തിയിരുന്ന് ഞായറാഴ്ച പ്രതിഷേധിച്ചു.
ജന്മസ്ഥലത്തെ മ്യൂസിയത്തിന് പുറത്തു നടന്ന പ്രതിഷേധത്തിൽ തൃണമൂൽ എം.പി സുദീപ് ബാന്ദോപാധ്യയ ടാഗോറിന്‍റെ ഗാനങ്ങൾ ആലപിച്ചു. ടാഗോറിനെ അപമാനിക്കാനുള്ള ശ്രമം അംഗീകരിക്കില്ലെന്ന് എഴുതിയ പ്ലക്കാർഡുകളും ഉയർത്തിയായിരുന്നു പ്രതിഷേധം.
ശാന്തിനികേതനിലും ഭോൽപുരിലും ഇത്തരം ബോർഡുകൾ ഉയർത്തിയ ബി.ജെ.പിയുടെ നടപടി ടാഗോറിനെ അപമാനിക്കലാണെന്നും ജനങ്ങളുടെ വികാരത്തെ മുറിെപ്പടുത്തുന്നതാണെന്നും തൃണമൂൽ നേതാവും മന്ത്രിയുമായ ശശി പഞ്ച പറഞ്ഞു.
അതേസമയം അമിത് ഷായുടെ സന്ദർശനത്തെ അപകീർത്തിപ്പെടുത്തുന്നതിന് പ്രാദേശിക തൃണമൂൽ നേതാക്കൾ തന്നെ വെച്ചതാണ് ഫ്ലക്സുകളെന്നായിരുന്നു ബി.ജെ.പി നേതാവ് പ്രതാപ് ബാനർജിയുടെ പ്രതികരണം. സംഭവം ശ്രദ്ധയിൽപ്പെട്ടയുടനെ പ്രവർത്തകർ ഫ്ലക്സുകൾ നീക്കം ചെയ്തതായും പ്രതാപ് ബാനർജി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.