'എ​െൻറ പിഴവ്​...വിഷാദത്തിൽ എടുത്ത തീരുമാനം'; ബി.ജെ.പിയിൽ നിന്ന്​ തൃണമൂലിലേക്ക്​ മടങ്ങാനൊരുങ്ങി ​ ദീപേന്ദു ബിശ്വാസ്​

കൊൽക്കത്ത: പശ്ചിമ ബംഗാൾ നിയമസഭ തെരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസ്​ ത്രസിപ്പിക്കുന്ന വിജയം നേടിയതോടെ തെരഞ്ഞെടുപ്പിന്​ മുമ്പ്​ ബി.ജെ.പിയിലേക്ക്​ കൂടുമാറിയ നേതാക്കളുടെ തിരിച്ചൊഴുക്ക്​ തുടരുന്നു. മുൻ എം.എൽ.എയും ഫുട്​ബാൾ താരവുമായിരുന്ന ദീപേന്ദു വിശ്വാസാണ്​ അവസാനമായി മുഖ്യമന്ത്രി മമത ബാനർജിയുടെ പാർട്ടിയിലേക്ക്​ തിരികെ മടങ്ങാൻ തീരുമാനിച്ചത്​.

സ്​ഥാനാർഥി പട്ടികയിൽ നിന്ന്​ പുറത്തായതോടെ എതിർ ക്യാമ്പിലേക്ക്​ മാറിയ ദീപേന്ദു ബി.ജെ.പിയിൽ ചേർന്നത്​ ത​െൻറ പിഴവാണെന്നും മുഖ്യമന്ത്രി മമതയോട്​ ക്ഷമ ചോദിക്കുന്നതായും പറഞ്ഞു. ജനറൽ സെക്രട്ടറി സുബ്രത ബക്ഷിയിൽ നിന്ന്​ പാർട്ടി പതാക ഏറ്റുവാങ്ങാൻ താൽപര്യമുണ്ടെന്നറിയിച്ച്​ ദീപേന്ദു തിങ്കളാഴ്​ച മമതക്ക്​ കത്തെഴുതി​.

2016ൽ ബസിർഹത്​ ദക്ഷിൺ മണ്ഡലത്തിൽ നിന്ന്​ വിജയിച്ചുവെങ്കിലും ഇക്കുറി സീറ്റ്​ നൽകാത്തിനെ തുടർന്നാണ്​ പാർട്ടി വിട്ടത്​. വിഷാദ നിമിഷത്തിൽ എടുത്ത തീരുമാനമായിരുന്നു അതെന്നും തെറ്റായിപ്പോയെന്നും ദീപേന്ദു മാധ്യമപ്രവർത്തകരോട്​ പറഞ്ഞു. നേരത്തെ ബി.ജെ.പിയിലേക്ക്​ പോയ സോനാലി ഗുഹ, സരള മുർമു, അമാൽ ആചാര്യ എന്നിവരും തൃണമൂലിലേക്ക്​ മടങ്ങിയെത്താൻ താൽപര്യം പ്രകടിപ്പിച്ചിരുന്നു.

292 നിയമ സഭ സീറ്റുകളിലേക്ക്​ നടന്ന തെരഞ്ഞെടുപ്പിൽ 213 സീറ്റുകൾ നേടിയാണ്​ മമത ബംഗാളിൽ തുടർച്ചയായി മൂന്നാം തവണ അധികാരത്തിലേറിയത്​. മുഖ്യ എതിരാളിയായ ബി.ജെ.പി 77 സീറ്റും ഐ.എസ്​.എഫും സ്വതന്ത്രനും ഓരോ സീറ്റും ​നേടി.

Tags:    
News Summary - Trinamool Turncoat dipendu biswas Wants To Return To Party In Bengal From BJP

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.