ന്യൂഡൽഹി: ഒറ്റ ദിവസംകൊണ്ട് ലോക്സഭ പാസാക്കിയ മുത്തലാഖ് നിരോധന ബിൽ സർക്കാർ ചൊവ്വാഴ്ച രാജ്യസഭയിൽ അവതരിപ്പിച്ചേക്കും. വെള്ളിയാഴ്ച പാർലമെൻറ് ശീതകാല സമ്മേളനം അവസാനിക്കുന്നതിനുമുമ്പ് ബിൽ ഇരുസഭകളിലും പാസാക്കാനുള്ള വ്യഗ്രതയിലാണ് സർക്കാർ. എന്നാൽ, ലോക്സഭയിൽനിന്ന് വ്യത്യസ്തമായി, പ്രതിപക്ഷത്തിന് സ്വാധീനമുള്ള രാജ്യസഭയിൽ ബില്ലിന് കടുത്ത എതിർപ്പുകൾ നേരിേടണ്ടിവരും.
ഒറ്റയടിക്ക് വിവാഹമോചനം നടത്തുന്ന മുത്തലാഖ് രീതി അവലംബിക്കുന്ന ഭർത്താവിന് മൂന്നു വർഷം വരെ തടവും പിഴയും വ്യവസ്ഥചെയ്യുന്ന ബില്ലിെൻറ വികാരത്തെ മാനിക്കുേമ്പാൾ തന്നെ, നിരവധി അപാകതകൾ നിറഞ്ഞതാണെന്ന കാഴ്ചപ്പാടാണ് പ്രതിപക്ഷ പാർട്ടികൾക്കുള്ളത്. മുസ്ലിം സ്ത്രീകളുടെ തുല്യാവകാശവും അഭിമാനവും പറഞ്ഞാണ് ബിൽ കൊണ്ടുവന്നതെങ്കിലും, ബി.ജെ.പിക്ക് സങ്കുചിതമായ രാഷ്ട്രീയലക്ഷ്യങ്ങൾ ഉണ്ടെന്നും വിവിധ പാർട്ടികൾ ചൂണ്ടിക്കാട്ടുന്നു.
ബിൽ വിശദപരിേശാധനക്ക് പാർലമെൻറിെൻറ സ്ഥിരംസമിതിക്ക് വിടണമെന്ന ആവശ്യം സർക്കാർ ലോക്സഭയിൽ അംഗീകരിച്ചില്ല. എന്നാൽ, രാജ്യസഭയിൽ പ്രതിപക്ഷപാർട്ടികൾ സെലക്ട് കമ്മിറ്റിക്ക് ബിൽ വിടണമെന്ന് ശക്തമായി ആവശ്യപ്പെേട്ടക്കും. ലോക്സഭയിൽ ബിൽ പാസാക്കിയതോടെ രാഷ്ട്രീയ ലക്ഷ്യം വിജയിച്ച സർക്കാർ രാജ്യസഭയിൽ കർക്കശ നിലപാട് സ്വീകരിക്കുമോ എന്നാണ് വിവിധ പാർട്ടികൾ ഉറ്റുനോക്കുന്നത്. െസലക്ട് കമ്മിറ്റിക്ക് വിട്ടാൽ ഇൗ സമ്മേളനത്തിൽ ബിൽ പാസാവില്ല.
രാജ്യസഭയും ബിൽ പാസാക്കിയാൽ കോടതിയെ സമീപിക്കുമെന്നാണ് അഖിലേന്ത്യ മുസ്ലിം വ്യക്തിനിയമ ബോർഡും മറ്റും വ്യക്തമാക്കിയിട്ടുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.