ന്യൂഡൽഹി: പാർലമെൻറ് ശീതകാല സമ്മേളനം അവസാനിപ്പിച്ച് രാജ്യസഭ പിരിഞ്ഞു. എന്നാൽ പാസാകുമെന്ന് ഉറപ്പില്ലാത്തതിനാൽ സഭയിൽ മുത്തലാഖ് ബിൽ സർക്കാർ അവതരിപ്പിച്ചില്ല. ബില്ല് ബജറ്റ് സമ്മേളനത്തിൽ അവതരിപ്പിച്ചേക്കും.
ഇന്നെത്ത രാജ്യസഭാ അജണ്ടയിൽ മുത്തലാഖ് ബില്ലും ഉൾപ്പെട്ടിരുന്നുെവങ്കിലും പ്രതിപക്ഷവുമായി സമവായത്തിെലത്താൻ സാധിക്കാത്തതിനാലാണ് ബില്ല്അവതരിപ്പിക്കാതിരുന്നത്. ഇന്ന് ബില്ല് ബില്ല് ചർച്ചക്കെടുക്കുമെന്ന് കരുതി നിർബന്ധമായും സഭയിൽ ഹാജരായിരിക്കണമെന്ന് കോൺഗ്രസും ബി.ജെ.പിയും അവരവരുെട എം.പിമാർക്ക് വിപ്പ് നൽകിയിരുന്നു.
രാജ്യസഭയിൽ ബി.ജെ.പി ന്യൂനപക്ഷമായതിനാലും മുത്തലാഖ് വിഷയത്തിൽ പ്രതിപക്ഷത്തെ വിശ്വസിപ്പിക്കാൻ സാധിക്കാത്തതിനാലുമാണ് ബജറ്റ് സമ്മേളനം വെര ബില്ലവതരണം നീട്ടിെവച്ചത്. ലോകസഭയിൽ കഴിഞ്ഞ ആഴ്ച പാസായ ബിൽ സെലക്ട് കമ്മിറ്റിയുെട പുനഃപരിശോധനക്ക് വിടണമെന്നാണ് പ്രതിപക്ഷത്തിെൻറ ആവശ്യം. ബി.ജെ.പി സഖ്യകക്ഷികളായ തെലുങ്കു ദേശം പാർട്ടി അടക്കം ബില്ലിനെ സെലക്ട് കമ്മിറ്റിക് വിടണമെന്നാണ് ആവശ്യപ്പെടുന്നത്.
മുത്തലാഖ് ക്രിമിനൽ കുറ്റമാക്കുകയും മുത്തലാഖ് നടത്തുന്നവർക്ക് മൂന്നു വർഷം ജയിൽ ശിക്ഷ നൽകുകയും വേണമെന്ന് ആവശ്യെപ്പടുന്നതാണ് മുസ്ലിം വനിതാ വിവാഹ സംരക്ഷണാവകാശ ബിൽ 2017. കഴിഞ്ഞ വർഷം മുത്തലാഖ് ഭരണഘടനാ വിരുദ്ധമാണന്ന് സുപ്രീം കോടതിയും വിധിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.