ന്യൂഡൽഹി: മൂന്ന് തവണ തലാഖ് ചൊല്ലി വിവാഹ ബന്ധം േവർപെടുത്തുന്നത് ക്രിമിനൽ കുറ്റമാക്കുന്ന മുത്തലാഖ് നിരോ ധന ബിൽ ഇന്ന് വീണ്ടും ലോക്സഭയിൽ വരും. കശ്മീർ വിഷയത്തിൽ മധ്യസ്ഥതക്ക് ഇടപെടണമെന്ന് മോദി അഭ്യർഥിച്ചെന്ന ട്രംപിൻെറ പ്രസ്താവനയിൽ മോദിക്കെതിരെ ഭരണ-പ്രതിപക്ഷ ഏറ്റുമുട്ടൽ തുടരുന്നതിനിടെയാണ് മുത്തലാഖ്് ബിൽ ലോക്സഭയിൽ വീണ്ടും എത്തുന്നത്. ബില്ലിനെ പ്രതിപക്ഷം എതിർക്കും. നേരത്തെ ലോക്സഭ പാസാക്കിയ ബിൽ രാജ്യസഭയിൽ പരാജയപ്പെടുകയായിരുന്നു. മുത്തലാഖ് ഓർഡിനൻസിന് പകരമാണ് ബിൽ കൊണ്ടുവരുന്നത്.
മുത്തലാഖ് ബില്ലിന് പുറമെ ഡി.എൻ.എ സാങ്കേതികവിദ്യാ ബിൽ, ദേശീയ മെഡിക്കൽ കമീഷൻ ബിൽ എന്നിവയാണ് ലോക്സഭ പരിഗണിക്കുന്നത്. അതേസമയം, പാപ്പരത്ത നിയമ ഭേദഗതി ബിൽ, വിവരാവകാശ നിയമ ഭേദഗതി ബിൽ എന്നിവ രാജ്യസഭയുടെ പരിഗണനക്ക് വരും.
ഇത്തരത്തിലുള്ള സുപ്രധാനമായ ഏഴ് ബില്ലുകൾ സെലക്ട് കമ്മറ്റിക്ക് വിടണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിട്ടുണ്ട്. വിവരാവകാശ നിയമ ഭേദഗതി ബില്ലിനെ എതിർത്ത് വോട്ട് ചെയ്യാൻ പതിമൂന്ന് പ്രതിപക്ഷ കക്ഷികൾ തീരുമാനിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.