ന്യൂഡൽഹി: സർക്കാറിെൻറ നീക്കങ്ങൾക്ക് തിരിച്ചടി. വിവാദ മുത്തലാഖ് ബിൽ ശീതകാല പാർലമെൻറ് സേമ്മളനത്തിൽ പാസാക്കാൻ കഴിഞ്ഞില്ല. രാജ്യസഭയുടെ പരിഗണനാവിഷയങ്ങളിൽ ബിൽ അവസാനദിവസമായ വെള്ളിയാഴ്ചയും ഉൾപ്പെടുത്തിയിരുന്നു. എന്നാൽ, പ്രതിപക്ഷത്തിനുപുറമെ സഖ്യകക്ഷികളും എതിർക്കുന്നതിനാൽ ബിൽ ചർച്ചക്കെടുക്കാൻ സർക്കാർ മെനക്കെട്ടില്ല.
അവസാനദിവസവും ബിൽ പാസാക്കാനുള്ള അവസരം പാഴാക്കരുതെന്ന് സർക്കാറിന് നിർബന്ധമുണ്ടായിരുന്നു. കാര്യപരിപാടിയിൽ ഉൾപ്പെടുത്തിയത് അതുകൊണ്ടാണ്. എല്ലാ എം.പിമാരും സഭയിൽ വേണമെന്ന് ബി.ജെ.പി വിപ്പ് നൽകുകയും ചെയ്തു. എന്നാൽ, എൻ.ഡി.എസഖ്യകക്ഷികളെയും പ്രതിപക്ഷത്തെയും സ്വന്തം വഴിയിൽ കൊണ്ടുവരാൻ സർക്കാറിന് സാധിക്കാതെ പോയി. ബില്ലിെൻറ കാര്യത്തിൽ സർക്കാർ പറഞ്ഞ ‘അടിയന്തരാവശ്യം’ അതോടെ തീർന്നു.
വിശദപരിശോധനക്കും ഭേദഗതികൾക്കുമായി ബിൽ സെലക്ട് കമ്മിറ്റിക്ക് വിടണമെന്നാണ് പ്രതിപക്ഷപാർട്ടികളുടെ നിലപാട്. രാജ്യസഭയിൽ സർക്കാറിന് ഭൂരിപക്ഷമില്ല. അതിനുപുറമെ, എൻ.ഡി.എ സഖ്യകക്ഷികളായ തെലുങ്കുദേശം പാർട്ടി, ശിവസേന, അകാലിദൾ എന്നിവയും ബില്ലിൽ ഭേദഗതി വേണമെന്ന കാഴ്ചപ്പാടുള്ളവരാണ്. അതുകൊണ്ട് ബിൽ ചർച്ചക്കെടുത്താൽ തിരിച്ചടി നേരിടുന്നത് സർക്കാറിനായിരുന്നു.
ഇനി ബജറ്റ്സമ്മേളനത്തിൽ വിവാദബിൽ പരിഗണിക്കാമെന്ന ചിന്തയിലാണ് സർക്കാർ. ഇതിനിടയിൽ കിട്ടുന്ന സാവകാശം കൊണ്ട് സാഹചര്യം മാറ്റിയെടുക്കാമെന്നാണ് പ്രതീക്ഷ. സഖ്യകക്ഷികളുമായി ഇക്കാര്യത്തിൽ കൂടുതൽ ആശയവിനിമയം നടത്തും. സർക്കാർ കൊണ്ടുവന്ന ബില്ലിൽ ഭേദഗതി വരുത്തുന്നത് പ്രതിപക്ഷ വിജയമാവും. അതുകൊണ്ടാണ് ബിൽ സെലക്ട് കമ്മിറ്റിക്ക് വിടാൻ പറ്റില്ലെന്ന നിർബന്ധം. ഇരുസഭകളിലും മുത്തലാഖ് ബിൽ പാസാക്കാൻ പറ്റാത്തതുകൊണ്ട് ഒാർഡിനൻസ് ഇറക്കിയേക്കുമെന്ന് ചില റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. എന്നാൽ, സഖ്യകക്ഷികളുടെ എതിർപ്പ് മറികടന്ന് ഒാർഡിനൻസിന് സർക്കാർ തയാറാവില്ല. സുപ്രീംകോടതിവിധിയോടെ മുത്തലാഖ് ഭരണഘടനവിരുദ്ധവും നിയമവിരുദ്ധവുമായി മാറുകയും ചെയ്തു.
ഒാർഡിനൻസ് ഇറക്കാൻ സാധ്യതയില്ലെന്ന സൂചനയാണ് പാർലെമൻററികാര്യ മന്ത്രി അനന്ത്കുമാർ നൽകിയത്. ബജറ്റ്സമ്മേളനത്തിെൻറ തീയതി പറഞ്ഞുകഴിഞ്ഞ കാര്യം അദ്ദേഹം ചൂണ്ടിക്കാട്ടി. സമ്മേളനതീയതി നിശ്ചയിച്ചുകഴിഞ്ഞാൽ ഒാർഡിനൻസിെൻറ മാർഗം സ്വീകരിക്കാറില്ല. ഒാരോ കാരണം പറഞ്ഞ് ബില്ലിനെ കോൺഗ്രസ് തടസ്സപ്പെടുത്തുകയാണ് ചെയ്തതെന്ന് അനന്ത്കുമാർ പറഞ്ഞു. െപാതുവികാരം കോൺഗ്രസ് മനസ്സിലാക്കുമെന്ന് കരുതി. എന്നാൽ, ബില്ലിെൻറ അന്തഃസത്തക്ക് എതിരല്ലെന്ന് കോൺഗ്രസ് നേതാവ് മല്ലികാർജുൻ ഖാർഗെ വിശദീകരിച്ചു. വിമർശനം നേരിടുന്ന വ്യവസ്ഥകൾ തിരുത്താതെ ഒറ്റയിരിപ്പിൽ ബിൽ പാസാക്കാനുള്ള നീക്കത്തെയാണ് ചെറുക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.