ജാബുവ: മധ്യപ്രദേശിലെ ജാബുവയിൽ മുത്തലാഖിലൂടെ ഭാര്യയുമായുള്ള ബന്ധം േവർെപടുത്താൻ ശ്രമിച്ചയാൾ അറസ്റ്റിൽ. 32കാരനായ ആരിഫ് ഹുസൈൻ ആണ് അറസ്റ്റിലായത്. ഇയാൾക്കെതിരെ 2018ലെ ‘മുസ്ലിം വുമൺ പ്രൊട്ടക്ഷൻ ഒാഫ് റൈറ്റ്സ് ഒാൺ മാര്യേജ് ഒാർഡിനൻസ്’ പ്രകാരം കേസ് എടുത്തു. ഗാർഹിക പീഡന നിരോധന നിയമമായ െഎ.പി.സി 4989(എ) അടക്കമുള്ള വകുപ്പുകളും ചുമത്തിയതായി പൊലീസ് സൂപ്രണ്ട് മഹേഷ് ചന്ദ്ര ജെയിൻ പറഞ്ഞു.
മുത്തലാഖിനുശേഷം ഇയാളുടെ ഭാര്യ പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു. 10 വർഷം മുമ്പായിരുന്നു ആരിഫ് ഹുസൈനുമായുള്ള വിവാഹം. രണ്ട് കുട്ടികളെ പ്രസവിച്ചശേഷം തടി കൂടിയെന്ന് പറഞ്ഞ് ഭർത്താവ് പീഡിപ്പിച്ചതായി പരാതിയിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.