മുസ്‌ലിം സ്ത്രീകളുടെ വിവേചനം: സുപ്രീംകോടതി നടപടിക്കെതിരെ ജംഇയ്യത്തുൽ ഉലമ

ന്യൂഡൽഹി:  മുസ്‌ലിം സ്ത്രീകളുടെ വിവാഹം, വിവാഹ മോചനം എന്നീ വിഷയങ്ങളിൽ നേരിടുന്ന വിവേചനത്തില്‍ സുപ്രീംകോടതി സ്വമേധയാ കേസെടുത്തു. ഈ വിഷയത്തിൽ വിശദമായ റിപ്പോർട്ട് തേടി സുപ്രീംകോടതി കേന്ദ്ര സര്‍ക്കാരിനും ദേശീയ നിയമ സേവന അതോറിറ്റിക്കും നോട്ടീസയച്ചു.

ഭരണഘടന ഉറപ്പു നല്‍കുന്ന മൗലികാവകാശങ്ങളുടെ ലംഘനമാണോ ഇതെന്ന് ആറാഴ്ചക്കകം അറിയിക്കാൻ ചീഫ് ജസ്റ്റിസ് ടി.എസ് ഠാക്കൂർ അധ്യക്ഷനായ ഡിവിഷൻ ബെഞ്ച് നിര്‍ദേശം നൽകി. കേസില്‍ കക്ഷി ചേരാന്‍ മുസ്‌ലിം സംഘടനകള്‍ക്ക് കോടതി അനുമതി നല്‍കിയിട്ടുണ്ട്.

എന്നാൽ, വിഷയത്തിൽ സുപ്രീംകോടതി ഇടപെട്ടതിൽ ജംഇയ്യത്തുൽ ഉലമ ഇ ഹിന്ദ് വിയോജിപ്പ് രേഖപ്പെടുത്തി. വിഷയം മുസ് ലിം വ്യക്തി നിയമവുമായി ബന്ധപ്പെട്ടതാണെന്നും ഇതുസംബന്ധിച്ച് സുപ്രീംകോടതിയുടെ മുൻ ഉത്തരവുകൾ മുസ് ലിം സ്ത്രീകൾക്ക് സംരക്ഷണം ഉറപ്പു വരുത്തുന്നതാണെന്നും ജംഇയ്യത്തുൽ ഉലമ അഭിപ്രായപ്പെട്ടു.

Tags:    
News Summary - triple talaq case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.