മുത്തലാഖ് തുല്യ നീതിക്കെതിര് -അലഹബാദ് ഹൈകോടതി

ന്യൂഡൽഹി: രാജ്യത്തെ എല്ലാ പൗരന്മാര്‍ക്കും മൗലികാവകാശങ്ങളുണ്ടെന്നും വ്യക്തിനിയമത്തിന്‍റെ പേരില്‍ അവകാശങ്ങള്‍ നിഷേധിക്കരുതെന്നും അലഹബാദ് ഹൈകോടതി ഭാര്യയുടെ അവകാശങ്ങള്‍ ഹനിച്ചുകൊണ്ട് ഭര്‍ത്താവ് തലാഖ് ചൊല്ലാന്‍ പാടില്ല. മുത്തലാഖ് തുല്യനീതിക്കെതിരാണെന്നും കോടതി വ്യക്തമാക്കി. മുത്തലാഖ് സംബന്ധിച്ച കേസ് പരിഗണിക്കവെയാണ് ഹൈക്കോടതിയുടെ പരാമര്‍ശം.

ഫേസ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സാമൂഹ്യ മാധ്യമങ്ങളിലൂടെയും ഫോണിലൂടെയും തലാഖ് ചൊല്ലി ഭര്‍ത്താക്കന്മാര്‍ ഒഴിവാക്കുന്നുവെന്ന സ്ത്രീകളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കോടതിയുടെ നിരീക്ഷണം. സ്ത്രീധന പീഡനത്തിനൊടുവില്‍ ഭര്‍ത്താവ് തന്നെ ഒഴിവാക്കിയെന്ന യുവതിയുടെ പരാതി പരിഗണിക്കവേ സ്ത്രീകളുടെ മനുഷ്യാവകാശങ്ങള്‍ കവരാന്‍ ആര്‍ക്കും അവകാശമില്ലെന്ന് ജസ്റ്റിസ് സൂര്യപ്രകാശ് കെസര്‍വാനി പറഞ്ഞു. കോടതി ക്രിമിനല്‍ നടപടിക്രമങ്ങള്‍ അവസാനിപ്പിക്കണമെന്ന യുവതിയുടെ ഭര്‍ത്താവിന്‍റെ ആവശ്യം തള്ളുകയും ചെയ്തു.

മുത്തലാഖ് ലിംഗ വിവേചനമാണെന്നും ഭരണഘടനാ വിരുദ്ധമാണെന്നും കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയില്‍ നേരത്തെ നിലപാടെടുത്തിരുന്നു. മുത്തലാഖ് സംബന്ധിച്ച ഹരജി സുപ്രീംകോടതിയുടെ അഞ്ചംഗ ബെഞ്ച് ഈ മാസം 11ന് പരിഗണിക്കും.

 

Tags:    
News Summary - Triple talaq violates Constitution, rights of women: Allahabad High Court Read more at: http://economictimes.indiatimes.com/articleshow/58591767.cms?utm_source=contentofinterest&utm_medium=text&utm_campaign=cppst

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.