ത്രിപുര വിധിയെഴുതുന്നു; കനത്ത സുരക്ഷയിൽ വോട്ടെടുപ്പ്

അ​ഗ​ർ​തല: കനത്ത സുരക്ഷയിൽ ത്രിപുര നിയമസഭ തെരഞ്ഞെടുപ്പ് വോട്ടിങ് തുടരുന്നു. രാവിലെ ഏഴിന് തുടങ്ങിയ പോളിങ് വൈകീട്ട് നാലിന് അവസാനിക്കും. സംസ്ഥാനത്തെ അക്രമസംഭവങ്ങളുടെ പശ്ചാത്തലത്തിൽ കനത്ത സുരക്ഷയാണ് ഒരുക്കിയത്. ചിലയിടങ്ങളിൽ ഇന്നും അക്രമസംഭവങ്ങളുണ്ടായി. ശാന്തിർ ബസാറിൽ ബി.ജെ.പി പ്രവർത്തകർ കോൺഗ്രസ് പ്രവർത്തകനെ മർദിച്ചു. പൊലീസ് കാഴ്ചക്കാരായി നിൽക്കുകയാണെന്ന് കോൺഗ്രസ് ആരോപിച്ചു. 


60 സീറ്റുകളാണ് ത്രി​പു​ര നി​യ​മ​സ​ഭ​യി​ലുള്ളത്. 3,337 പോ​ളി​ങ് സ്റ്റേ​ഷ​നു​ക​ളിലായാണ് വോ​ട്ടെ​ടു​പ്പ്. ഇതിൽ 1,100 എ​ണ്ണം പ്ര​ശ്ന​ബാ​ധി​ത ബൂ​ത്തു​ക​ളാ​ണ്. 

ബി.​ജെ.​പി-​ഐ.​പി.​എ​ഫ്.​ടി സ​ഖ്യം, സി.​പി.​എം-​കോ​ൺ​ഗ്ര​സ് സ​ഖ്യം, മു​ൻ രാ​ജ​കു​ടും​ബ​ത്തി​ന്റെ പി​ൻ​ഗാ​മി​ക​ൾ രൂ​പ​വ​ത്ക​രി​ച്ച പ്രാ​ദേ​ശി​ക പാ​ർ​ട്ടി​യാ​യ ടി​പ്ര മോ​ത എ​ന്നി​വ​യാ​ണ് പ്ര​ധാ​ന പാ​ർ​ട്ടി​ക​ൾ. മാ​ർ​ച്ച് ര​ണ്ടി​നാ​ണ് വോ​ട്ടെ​ണ്ണ​ൽ.

മു​ൻ​ക​രു​ത​ലാ​യി സം​സ്ഥാ​ന​ത്തു​ട​നീ​ളം നി​രോ​ധ​നാ​ജ്ഞ ഏ​ർ​പ്പെ​ടു​ത്തി​യെ​ന്നും ഫെ​ബ്രു​വ​രി 17ന് ​രാ​വി​ലെ ആ​റു​വ​രെ തു​ട​രു​മെ​ന്നും മു​തി​ർ​ന്ന പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ പ​റ​ഞ്ഞു. പ്ര​ശ്‌​ന​ങ്ങ​ൾ ഉ​ണ്ടാ​ക്കു​ന്ന​വ​ർ സം​സ്ഥാ​ന​ത്തേ​ക്ക് ക​ട​ക്കു​ന്ന​ത് ത​ട​യാ​ൻ അ​ന്താ​രാ​ഷ്‌​ട്ര, അ​ന്ത​ർ സം​സ്ഥാ​ന അ​തി​ർ​ത്തി​ക​ൾ അ​ട​ച്ചി​ട്ടു​ണ്ട്. 



13.53 ല​ക്ഷം സ്ത്രീ​ക​ളു​ൾ​പ്പെ​ടെ 28.13 ല​ക്ഷം വോ​ട്ട​ർ​മാ​രാ​ണു​ള്ള​ത്. ഇ​വ​രാ​ണ് 20 സ്ത്രീ​ക​ള​ട​ക്കം 259 പേ​രു​ടെ വി​ധി നി​ർ​ണ​യി​ക്കു​ക. മു​ഖ്യ​മ​ന്ത്രി മ​ണി​ക് സാ​ഹ ടൗ​ൺ ബ​ർ​ദോ​വ​ലി മ​ണ്ഡ​ല​ത്തി​ൽ ബി.​ജെ.​പി സ്ഥാ​നാ​ർ​ഥി​യാ​ണ്. കേ​ന്ദ്ര​മ​ന്ത്രി പ്ര​തി​മ ഭൗ​മി​ക് ധ​ന്പു​രി​ൽ മ​ത്സ​രി​ക്കു​ന്നു. ഇ​ട​ത്-​കോ​ൺ​ഗ്ര​സ് സ​ഖ്യ​ത്തി​ന്റെ മു​ഖ​മു​ദ്ര​യാ​യ സി.​പി.​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി ജി​തേ​ന്ദ്ര ചൗ​ധു​രി, സ​ബ്റൂം മ​ണ്ഡ​ല​ത്തി​ലാ​ണ് ജ​ന​വി​ധി തേ​ടു​ന്ന​ത്. ടി​പ്ര മോ​ത മേ​ധാ​വി പ്ര​ദ്യോ​ത് ദേ​ബ​ർ​മ മ​ത്സ​ര​രം​ഗ​ത്തി​ല്ല. 

Tags:    
News Summary - Tripura Assembly Election 2023

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.