നേരിട്ട്​ കാണാതെ കുരുക്ഷേത്ര യുദ്ധം വിവരിച്ച സഞ്​ജയ​െൻറ ഉപായമാണ്​ ഇന്നത്തെ ഇൻറർനെറ്റ്​ - ബിപ്ലവ്​ കുമാർ

ന്യൂഡൽഹി: മഹാഭാരതക്കാലത്ത്​ ഇൻറർനെറ്റുപയോഗിച്ചിരുന്നുവെന്ന വാദത്തിൽ ഉറച്ച്​ ത്രിപുര മുഖ്യമന്ത്രി ബിപ്ലവ്​ കുമാർ ദേബ്​. രാമായണത്തിലും മഹാഭാരതത്തിലും ഉപനിഷത്തുക്കളിലും നമ്മുടെ സംസ്കാരത്തി​​​െൻറ വിശ്വസനീയമായ തെളിവുകളുണ്ട്​ എന്ന്​ അദ്ദേഹം പറഞ്ഞു. 50 കിലോമീറ്റർ അക​െലയുള്ള കുരുക്ഷേത്ര യുദ്ധഭൂമിയിൽ നടക്കുന്നത്​ രാജാവിന്​ വിവരിച്ചുകൊടുക്കാൻ ഒരാൾക്ക്​ സാധിക്കണമെങ്കിൽ അവിടെ ഒരു സാ​േങ്കതിക വിദ്യ ഉണ്ടായിരുന്നിരിക്കണമെന്നും അദ്ദേഹം പറഞ്ഞു. മഹാഭാരത യുദ്ധം അന്ധ രാജാവായ ധൃതരാഷ്​ട്രർക്ക്​ വിവരിച്ച്​ നൽകിയ സഞ്​ജയ​​​െൻറ ആ ഉപായമാണ്​ ഇന്നത്തെ ഇൻറർ​െനറ്റ്​ എന്നും ബിപ്ലവ്​ കുമാർ വിശദീകരിച്ചു.

ഭാരതത്തി​​​െൻറ സംസ്​കാരത്തെയും പാരമ്പര്യ​െത്തയും താഴ്​ത്തി​െക്കട്ടാൻ ആഗ്രഹിക്കുന്നവരെ, യൂറോപ്യൻമാരാണ്​ നമ്മേക്കാൾ മുമ്പിൽ എന്നു കരുതുന്നവരെ എ​​​െൻറ പരാമർശങ്ങൾ അസ്വസ്​ഥതപ്പെടുത്തുന്നുണ്ടാകും. നമ്മുടെ രാജ്യം മഹത്തായതാണെന്ന്​ അംഗീകരിക്കാൻ അവർ തയാറല്ല. അവർക്ക്​ ഇത്തരം കാര്യങ്ങളൊന്നും മനസിലാകില്ല. മഹാഭാരതത്തിലെ ഭാവന പോലെ നടപ്പാക്കിയിരുന്നില്ലെങ്കിൽ ഇൻറർനെറ്റ്​ ഉണ്ടാകുമായിരുന്നില്ലെന്നാണ്​ താൻ കരുതുന്നതെന്നും ബിപ്ലവ്​ കുമാർ പറഞ്ഞു. 

Tags:    
News Summary - Tripura CM Biplab Deb to Defend 'Internet During Mahabharata' -India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.