ബിപ്ലബ്​ കുമാർ ദേബ്​ ഹിറ്റ്​ലറെ പോലെ​യെന്ന്​ സി.പി.എം

ന്യൂഡൽഹി: ​ത്രിപുര മുഖ്യമന്ത്രി ബിപ്ലബ്​ ​കുമാർ ദേബ്​ ഹിറ്റ്​ലറെ പോലെയാണെന്ന വിമർശനവുമായി സി.പി.എം നേതൃത്വം. ചരിത്രം ഒരിക്കലും അദ്ദേഹത്തിന്​ മാപ്പുനൽകില്ലെന്ന്​ സി.പി.എം പറഞ്ഞു. 2023ലെ തെരഞ്ഞെടുപ്പിൽ സി.പി.എമ്മിനെ വേരോടെ പിഴുത്​ കളയുമെന്ന ബിപ്ലബി​െൻറ പ്രസ്​താവനയോടാണ്​ പ്രതികരണം.

ഭരണഘടന പദവിയിലിരുന്നാണ്​ അദ്ദേഹം ഇത്തരമൊരു പ്രസ്​താവന നടത്തിയത്​. മുഖ്യമന്ത്രിയുടെ പദവിക്ക്​ ചേരുന്ന പ്രസ്​താവനയല്ലത്​. ഒരു ഫാസിസ്​റ്റി​െൻറ ശബ്​ദമാണ്​ അദ്ദേഹത്തിൽ നിന്നും ഉണ്ടായതെന്നും സി.പി.എം കുറ്റപ്പെടുത്തി.

ബി.ജെ.പി സർക്കാറി​െൻറ ഭരണകാലത്ത്​ സംസ്ഥാനത്ത്​ ജനാധിപത്യം ഇല്ലാതായി. 31 മാസത്തെ ഭരണകാലയളവിനുള്ളിൽ നിരവധി ആക്​ടിവിസ്​റ്റുകളും പ്രതിപക്ഷ പാർട്ടി നേതാക്കളും കൊല്ലപ്പെട്ടുവന്നും പാർട്ടി ഓഫീസുകൾ അഗ്​നിക്കിരയാക്കിയെന്നും സി.പി.എം കുറ്റപ്പെടുത്തി.

2023 തെരഞ്ഞെടുപ്പിലാണ്​ ബി.ജെ.പി പ്രവർത്തകർ ഇനി ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതെന്ന്​ ബിപ്ലബ്​ പറഞ്ഞിരുന്നു. ആ തെരഞ്ഞെടുപ്പിൽ കമ്യൂണിസ്​റ്റ്​ പാർട്ടിയുടെ വേരറുക്കുകയാണ്​ ലക്ഷ്യം. ദേശീയതയുടേയും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വികസന പ്രവർത്തനങ്ങളുടേയും സന്ദേശങ്ങൾ സംസ്ഥാനത്ത്​ എല്ലായിടത്തും എത്തിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്​തിരുന്നു. 

Tags:    
News Summary - Tripura CM called ‘little Hitler’ for seeking to uproot ‘communist seeds’

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.