ന്യൂഡൽഹി: അക്രമസംഭവങ്ങൾ തുടരുന്ന ത്രിപുരയിൽ തദ്ദേശ തെരഞ്ഞെടുപ്പ് നീട്ടിവെക്കണമെന്ന തൃണമൂൽ കോൺഗ്രസ് ആവശ്യം നിരസിച്ച് സുപ്രീംകോടതി. തങ്ങളുടെ നേതാക്കളടക്കമുള്ളവരെ പൊലീസും ബി.ജെ.പി പ്രവർത്തകരും ചേർന്ന് ആക്രമിക്കുകയാണെന്നും ഇൗ സാഹചര്യത്തിൽ തദ്ദേശ തെരഞ്ഞെടുപ്പ് നീട്ടണമെന്നുമുള്ള തൃണമൂലിെൻറ ആവശ്യം, ഇൗ അവസാനനിമിഷം അനുവദിക്കാൻ കഴിയില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. ചൊവ്വാഴ്ച പ്രചാരണം അവസാനിച്ച് വ്യാഴാഴ്ച വോെട്ടടുപ്പ് നടക്കുകയും 28ന് വോെട്ടണ്ണുകയും ചെയ്യുന്ന സാഹചര്യത്തിൽ നീട്ടിവെക്കൽ പ്രായോഗികമല്ലെന്ന് കോടതി വ്യക്തമാക്കി.
അതേസമയം, സ്വതന്ത്രമായ വോെട്ടടുപ്പ് നടത്താൻ സംസ്ഥാന സർക്കാറിനോട് ആവശ്യപ്പെട്ട കോടതി ഇതിനായി വിവിധ നിർദേശങ്ങൾ പുറപ്പെടുവിച്ചു. തൃണമൂലിെൻറ പരാതികൾക്ക് പരിഹാരം കാണാൻ ഇൗ നിർദേശങ്ങൾവഴി സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും കോടതി വിശദീകരിച്ചു.
ഇനി വരാനിരിക്കുന്ന ഘട്ടങ്ങളിൽ പൊളിങ് ബൂത്തുകളിൽ ആവശ്യമായ എണ്ണം അർധസൈനിക വിഭാഗത്തിെൻറ സേവനം ഉറപ്പാക്കുന്നതിന് ഡി.ജി.പിതലത്തിൽ നടപടി എടുക്കുക, തെരഞ്ഞെടുപ്പ് നടപടിക്രമങ്ങൾ പ്രത്യേകിച്ച് വോെട്ടടുപ്പ് ദിവസം ക്രമസമാധാനനില ഉറപ്പുവരുത്താൻ ഡി.ജി.പി നടപടി സ്വീകരിക്കുക, പരാതികൾ സംബന്ധിച്ചും ഇതിെൻറ അടിസ്ഥാനത്തിൽ എടുത്ത കേസുകളെ സംബന്ധിച്ചും നടപടികളെ കുറിച്ചും സംസ്ഥാന സർക്കാർ സത്യവാങ്മൂലം നൽകുക, ഉദ്യോഗസ്ഥർ പക്ഷപാതമില്ലാതെ പെരുമാറുക തുടങ്ങി വിവിധ നിർദേശങ്ങളാണ് കോടതി മുന്നോട്ടുെവച്ചത്.
മുഖ്യമന്ത്രി ബിപ്ലബ് കുമാർ ദേബിെൻറ പരിപാടിയിൽ പ്രതിഷേധിച്ചതിന് വധശ്രമക്കേസ് എടുത്ത തൃണമൂൽ നേതാവ് സായോനി ഘോഷിനെ അഗർത്തല പൊലീസ് സ്റ്റേഷനിൽ ബി.ജെ.പി പ്രവർത്തകർ മർദിച്ച സംഭവമുണ്ടായിരുന്നു. ഇതിനുപിന്നാലെ നിരവധി തൃണമൂൽ നേതാക്കളെ കൈയേറ്റം ചെയ്യുകയുമുണ്ടായി. സംഭവത്തിൽ പ്രതിഷേധിച്ച് തിങ്കളാഴ്ച പാർട്ടി എം.പിമാർ കേന്ദ്ര ആഭ്യന്തരമന്ത്രാലയ ഒാഫിസിന് മുന്നിൽ ധർണ നടത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.