അഗർതല: രക്താർബുദം മൂർച്ഛിച്ചതിനെ തുടർന്ന് വെള്ളിയാഴ്ച മരിച്ച ത്രിപുര ഫിഷറീസ് -സഹകരണ മന്ത്രിയും നിയമസഭ െതരഞ്ഞെടുപ്പിൽ കൃഷ്ണപുർ മണ്ഡലത്തിലെ സി.പി.എം സ്ഥാനാർഥിയുമായിരുന്ന ഖഗേന്ദ്ര ജമാതിയ ലോകംവെടിഞ്ഞത് തെരഞ്ഞെടുപ്പിൽ തനിക്കും പാർട്ടിക്കുമേറ്റ പരാജയമറിയാതെ. തുടർച്ചയായി ആറുതവണ ത്രിപുര നിയമസഭയിൽ കൃഷ്ണപുർ മണ്ഡലത്തിെൻറ ശബ്ദമായിരുന്ന ഖഗേന്ദ്ര ജമാതിയക്ക് ഇത്തവണ അടി തെറ്റി. 14,735 വോട്ട് നേടി രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടതോടെ 1995 വോട്ടുകൾക്ക് ബി.ജെ.പിയോട് അടിയറവു പറയേണ്ടിവന്നു. 16,730 വോേട്ടാടുകൂടി ബി.ജെ.പി സ്ഥാനാർഥി അതുൽ ദേബ് ബർമയാണ് ഇവിടെ അട്ടിമറി വിജയം നേടിയത്.
2013ൽ 6042 വോട്ടിനാണ് ജമാതിയ ജയിച്ചത്. ഫെബ്രുവരി 18ന് നടന്ന അസംബ്ലി തെരഞ്ഞെടുപ്പിൽ പ്രചാരണരംഗത്ത് സജീവമായിരുന്നു. ശനിയാഴ്ച വോെട്ടണ്ണൽ നടക്കാനിരിക്കെയായിരുന്നു മരണം. ഡൽഹി എയിംസിൽ ചികിത്സയിലായിരുന്ന അദ്ദേഹത്തെ 19ന് ഡൽഹിയിലെ ഗോബിന്ദ വല്ലബ് പന്ത് ആശുപത്രിയിലും പിന്നീട് രക്താർബുദ നിർണയത്തെത്തുടർന്ന് എയിംസിലേക്കും മാറ്റിയെങ്കിലും മരണത്തിനു കീഴടങ്ങുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.