ത്രിപുര വർഗീയ ആക്രമണം: സർക്കാറിനോട്​ ഹൈകോടതി റിപ്പോർട്ട്​ തേടി

ഗുവാഹത്തി: സംസ്ഥാനത്ത് ന്യൂനപക്ഷങ്ങൾക്ക്​ നേ​െ​ര നടന്ന അതിക്രമങ്ങളെ കുറിച്ച്​ നവംബർ 10നകം വിശദമായ റിപ്പോർട്ട് സമർപ്പിക്കണമെന്ന്​ സംസ്ഥാന സർക്കാരിനോട് ത്രിപുര ഹൈകോടതി. വി.എച്ച്​.പി നടത്തിയ ഹുങ്കാർ റാലിയോടനുബന്ധിച്ച്​ മുസ്​ലിംകൾക്കെതിരെ വ്യാപക അക്രമം അരങ്ങേറുകയും സ്വത്ത്​ വകകൾ നശിപ്പിക്കുകയും ചെയ്തുവെന്ന റിപ്പോർട്ടുകളെ തുടർന്നാണ്​ കോടതിയുടെ ഇടപെടൽ.

കേസ്​ സ്വമേധയാ പരിഗണിച്ച ചീഫ് ജസ്റ്റിസ് ഇന്ദ്രജിത് മഹന്തിയും ജസ്റ്റിസ് സുഭാഷിഷ് തലപത്രയും വിഷയത്തിൽ ഇതുവരെ എന്ത്​ നടപടിയെടുത്തുവെന്ന്​ അറിയിക്കാൻ ത്രിപുര സർക്കാരിനോട് ആവശ്യപ്പെട്ടു. സമൂഹമാധ്യമങ്ങളിൽ വ്യാജവാർത്തകൾ പ്രചരിക്കുന്നുണ്ടെങ്കിൽ അതിനെതിരെ സ്വീകരിച്ച നടപടികളും വ്യക്തമാക്കണമെന്ന്​ കോടതി നിർദേശിച്ചു.

"തെറ്റായതോ കെട്ടിച്ചമച്ചതോ ആയ വാർത്തകളും ചിത്രങ്ങളും വിഡിയോകളും സോഷ്യൽ മീഡിയയിൽ വരുന്നില്ലെന്ന്​ സർക്കാർ ഉറപ്പുവരുത്തണം. അങ്ങനെ ചെയ്യുന്നവർക്കെതിരെ നടപടി സ്വീകരിക്കണം. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾക്കും ഇക്കാര്യത്തിൽ ഉത്തരവാദിത്തമുണ്ട്​. മാധ്യമങ്ങൾക്ക് സത്യം പ്രസിദ്ധീകരിക്കാൻ എല്ലാ അവകാശവുമുണ്ട്. എന്നാൽ, അസത്യവും വർഗീയ വികാരവും പ്രചരിപ്പിക്കാൻ അനുവദിക്കരുത്' - ഹൈകോടതി വ്യക്​തമാക്കി.

ന്യൂനപക്ഷങ്ങൾക്കും ആരാധനാലയങ്ങൾക്കും മതിയായ സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയതായും വ്യാജ സോഷ്യൽ മീഡിയ പോസ്റ്റുകൾക്കെതിരെ കേസെടുത്തിട്ടുണ്ടെന്നും സംസ്ഥാന സർക്കാർ കോടതിയെ അറിയിച്ചു. പുറത്തുനിന്നുള്ള നിക്ഷിപ്ത താൽപ്പര്യക്കാരാണ്​ സംസ്ഥാനത്തിന്‍റെ പ്രതിച്ഛായ നശിപ്പിക്കാനും അശാന്തി ഉണ്ടാക്കാനും ഗൂഢാലോചന നടത്തുന്നതെന്ന്​ സർക്കാർ ആരോപിച്ചു. പള്ളി കത്തിച്ചുവെന്ന ചിത്രം വ്യാജമാ​െണന്നും ആരോപിച്ചു. സംഭവത്തിൽ മൂന്ന് പേരെ അറസ്റ്റ് ചെയ്യുകയും ഒമ്പത് വ്യത്യസ്ത കേസുകൾ രജിസ്റ്റർ ചെയ്യുകയും ചെയ്തിട്ടുണ്ട്.

"പാനിസാഗറിൽ മുസ്​ലിം പള്ളി കത്തിച്ച സംഭവമുണ്ടായിട്ടില്ല. ത്രിപുരയിൽ അശാന്തി സൃഷ്ടിക്കുന്നതിനും സംസ്ഥാനത്തെ എല്ലാ വിഭാഗം ജനങ്ങളുടെയും വികസനം തടസ്സപ്പെടുത്തുന്നതിനുമായി പുറത്തുനിന്നുള്ള നിക്ഷിപ്ത താൽപര്യക്കാരാണ്​ ഒക്ടോബർ 26ന് സോഷ്യൽ മീഡിയയിൽ വ്യാജ വാർത്ത അപ്‌ലോഡ് ചെയ്തത്​' -മന്ത്രി സുശാന്ത ചൗധരി പറഞ്ഞു.

അതേസമയം, ഒ​ക്​​ടോ​ബ​ർ 17 മു​ത​ൽ തുടങ്ങിയ വർഗീയ ആക്രമണത്തിൽ മൗനം പാലിച്ച സർക്കാറും കോടതിയും ഒ​ക്​​ടോ​ബ​ർ 26ലെ ​അ​​ക്ര​മ​ത്തി​ൽ മാത്രമാണ്​ സ്വ​മേ​ധ​യാ കേ​സെടുത്തത്​. ​മു​സ്​​ലിം സ്​​ഥാ​പ​ന​ങ്ങ​ൾ​ക്കും വീ​ടു​ക​ൾ​ക്കും ആ​രാ​ധ​നാ​ല​യ​ങ്ങ​ൾ​ക്കും നേ​രെ​ ഒ​ക്​​ടോ​ബ​ർ 17 മു​ത​ൽ ആ​ക്ര​മ​ണം തു​ട​ങ്ങി​യെ​ന്നും ഇ​ക്കാ​ര്യം 19, 20 തീ​യ​തി​ക​ളി​ലാ​യി അ​ധി​കാ​രി​ക​ളെ​യും പൊ​ലീ​സി​നെ​യും അ​റി​യി​ച്ചി​ട്ടു​ണ്ടെ​ന്നു​മാ​ണ്​ ജം​ഇ​യ്യ​ത്തു​ൽ ഉ​ല​മാ​യെ ഹി​ന്ദി​െൻറ ത്രി​പു​ര നേ​താ​ക്ക​ൾ പ​റ​ഞ്ഞ​ത്.

ത്രി​പു​ര​യി​ലെ വം​ശീ​യാ​ക്ര​മ​ണ​ത്തി​നെ​തി​രെ ഡ​ൽ​ഹി​യി​ൽ പ്ര​തി​ഷേ​ധം അ​ല​യ​ടി​ച്ച ദി​വ​സ​മാ​ണ്​​ ഹൈ​കോ​ട​തി സ്വ​മേ​ധ​യാ കേ​സെ​ടു​ത്ത് സ​ർ​ക്കാ​റി​ന്​ നോ​ട്ടീ​സ്​ അ​യ​ച്ച​ത്​. ദേ​ശീ​യ, പ്രാ​ദേ​ശി​ക പ​ത്ര റി​പ്പോ​ർ​ട്ടു​ക​ളു​ടെ അ​ടി​സ്​​ഥാ​ന​ത്തി​ലാ​ണ്​ സ്വ​മേ​ധ​യാ കേ​സെ​ടു​ക്കു​ന്ന​തെ​ന്നാ​ണ്​ ത്രി​പു​ര ഹൈ​കോ​ട​തി ഡി​വി​ഷ​ൻ ബെ​ഞ്ച്​ വ്യ​ക്ത​മാ​ക്കി​യ​ത്. ഒ​രാ​ഴ്​​ച​േ​യാ​ളം നീ​ണ്ട അ​ക്ര​മ​സം​ഭ​വ​ങ്ങ​ൾ അ​ഞ്ചു​ ജി​ല്ല​ക​ളി​ൽ നാ​ശ​ന​ഷ്​​ട​ങ്ങ​ളു​ണ്ടാ​ക്കി​യെ​ങ്കി​ലും ര​ണ്ടു ജി​ല്ല​ക​ളെ മാ​ത്ര​മേ സ​ർ​ക്കാ​റും കോ​ട​തി​യും പ​രാ​മ​ർ​ശി​ച്ചി​ട്ടു​ള്ളൂ. വി​ഷ​യം ദേ​ശീ​യ​ത​ല​ത്തി​ൽ എ​ത്തു​േ​മ്പാ​ഴേ​ക്കും ത്രി​പു​ര​യു​ടെ വ​ട​ക്ക​ൻ മേ​ഖ​ല​യി​ലെ​ങ്ങും ആ​ക്ര​മ​ണം വ്യാ​പി​ച്ചി​രു​ന്നു.

ഏ​ക​പ​ക്ഷീ​യ ആ​ക്ര​മ​ണ​ത്തി​ന്​ ഒ​രാ​ഴ്​​ച മൗ​നാ​നു​വാ​ദം ന​ൽ​കി​യ പൊ​ലീ​സ്​ 26ന്​ ​ഇ​രു​വി​ഭാ​ഗ​ങ്ങ​ളും മു​ഖാ​മു​ഖം നി​ന്ന്​ സം​ഘ​ർ​ഷ​ത്തി​ലേ​ക്ക്​ കാ​ര്യ​ങ്ങ​ൾ നീ​ങ്ങു​മെ​ന്നു​ ക​ണ്ട​തോ​ടെ​യാ​ണ്​ നി​രോ​ധ​നാ​ജ്ഞ പ്ര​ഖ്യാ​പി​ച്ച്​ രം​ഗ​ത്തി​റ​ങ്ങി​യ​ത്. അ​ക്ര​മ​സം​ഭ​വ​ങ്ങ​ളു​ടെ ചി​ത്ര​ങ്ങ​ളും വി​ഡി​യോ​ക​ളും എ​ന്ന പേ​രി​ൽ പ്ര​ച​രി​ക്കു​ന്ന പ​ല​തും മോ​ർ​ഫ്​ ചെ​യ്​​ത​താ​ണെ​ന്നും അ​വ​ പ്ര​ച​രി​പ്പി​ക്കു​ന്ന​ത്​ ത​ട​യാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും ഹൈ​കോ​ട​തി​യോ​ട്​ ആ​വ​ശ്യ​പ്പെ​ട്ടി​രി​ക്കു​ക​​യാ​ണ്​ ബി​പ്ല​വ്​ ​േദ​വ്​ സ​ർ​ക്കാ​ർ.

17 മു​ത​ൽ 26 വ​രെ ​ഡ​ൽ​ഹി​യി​ൽ​നി​ന്ന്​ അ​ഗ​ർ​ത​ല​യി​ലെ ക​ൺ​ട്രോ​ൾ​റൂ​മു​മാ​യി ബ​ന്ധ​പ്പെ​ട്ടു​കൊ​ണ്ടി​രു​ന്ന മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ട്​ സം​സാ​രി​ക്കാ​ൻ പോ​ലും ത്രി​പു​ര പൊ​ലീ​സ്​ ത​യാ​റാ​യി​രു​ന്നി​ല്ല. പ​ള്ളി​ക്കു​നേ​രെ ആ​ക്ര​മ​ണം ന​ട​ന്നു​വെ​ന്ന്​ വാ​ർ​ത്ത ഏ​ജ​ൻ​സി​യോ​ട്​ പ​റ​ഞ്ഞ പൊ​ലീ​സ്​ പി​ന്നീ​ട്​ ഒ​രു പ​ള്ളി​യും ആ​ക്ര​മി​ക്ക​പ്പെ​ട്ടി​ട്ടി​ല്ലെ​ന്ന്​ മാ​റ്റി​പ്പ​റ​ഞ്ഞു. എ​ന്നാ​ൽ, പ​ള്ളി ആ​ക്ര​മി​ക്ക​പ്പെ​ട്ട​താ​യി പ​രാ​തി​യു​ണ്ടെ​ന്ന്​ ഹൈ​കോ​ട​തി​യി​ൽ തി​രു​ത്തി​പ്പ​റ​ഞ്ഞി​രി​ക്കു​ക​യാ​ണ്​ അ​ഡ്വ​ക്ക​റ്റ്​ ജ​ന​റ​ൽ. ഹൈ​കോ​ട​തി സ്വ​മേ​ധ​യാ കേ​സെ​ടു​ത്ത​പ്പോ​ൾ ഒ​രാ​ഴ്​​ച​േ​യാ​ളം ന​ട​ന്ന ഏ​ക​പ​ക്ഷീ​യ ആ​ക്ര​മ​ണ​ങ്ങ​ളെ കു​റി​ച്ച്​ കൃ​ത്യ​മാ​യ വി​വ​രം ന​ൽ​കാ​തെ അ​വ​സാ​ന ദി​വ​സ​ത്തെ സം​ഭ​വ​ങ്ങ​ളി​ലേ​ക്ക്​ മാ​ത്രം കോ​ട​തി​യു​ടെ ശ്ര​ദ്ധ തി​രി​ക്കാ​നും സ​ർ​ക്കാ​ർ അ​ഭി​ഭാ​ഷ​ക​ൻ പ്ര​ത്യേ​കം ശ്ര​ദ്ധി​ച്ചു.

സം​സ്​​ഥാ​ന സ​ർ​ക്കാ​റി​നു​വേ​ണ്ടി അ​ഡ്വ​ക്ക​റ്റ്​ ജ​ന​റ​ൽ സ​മ​ർ​പ്പി​ച്ച കു​റി​പ്പി​ൽ പ​റ​യു​ന്ന​തി​ങ്ങ​നെ: ''ബം​ഗ്ലാ​ദേ​ശി​ൽ ദു​ർ​ഗാ​പൂ​ജ പ​ന്ത​ലു​ക​ൾ​ക്കും ഹി​ന്ദു ക്ഷേ​ത്ര​ങ്ങ​ൾ​ക്കു​മെ​തി​രെ ന​ട​ന്ന അ​തി​ക്ര​മ​ങ്ങ​ളി​ൽ പ്ര​തി​ഷേ​ധി​ച്ച്​ ഒ​ക്​​ടോ​ബ​ർ 26ന്​ ​വ​ട​ക്ക​ൻ ത്രി​പു​ര ജി​ല്ല​യി​ലെ പാ​നി​സാ​ഗ​ർ സ​ബ്​​ഡി​വി​ഷ​നി​ൽ വി​ശ്വ​ഹി​ന്ദു പ​രി​ഷ​ത്ത്​ ഒ​രു റാ​ലി സം​ഘ​ടി​പ്പി​ച്ചു. 3500 പേ​ർ അ​തി​ൽ പ​​ങ്കെ​ടു​ത്തു. പ്ര​തി​ഷേ​ധ​ക്കാ​ർ പാ​നി​സാ​ഗ​ർ, റോ​വ വ​ഴി ധം​ചേ​ര റോ​ഡി​ലേ​ക്ക്​ മാ​ർ​ച്ചു​മാ​യി നീ​ങ്ങി. പ്ര​തി​ഷേ​ധ റാ​ലി​ക്ക്​ ആ​വ​ശ്യ​മാ​യ ക്ര​മീ​ക​ര​ണ​ങ്ങ​ൾ വ​ട​ക്ക​ൻ ത്രി​പു​ര ജി​ല്ല പൊ​ലീ​സ്​ ന​ട​ത്തു​ക​യും ചെ​യ്​​തി​രു​ന്നു. മാ​ർ​ച്ചി​നി​ടെ ഇ​രു​സ​മു​ദാ​യ​ങ്ങ​ൾ ത​മ്മി​ൽ ചി​ല ഏ​റ്റു​മു​ട്ട​ലു​ക​ളു​ണ്ടാ​യി. ഇ​രു​വി​ഭാ​ഗ​ങ്ങ​ളും ആ​രോ​പ​ണ പ്ര​ത്യാ​രോ​പ​ണ​ങ്ങ​ൾ ന​ട​ത്തി. പ​രാ​തി​ക​ളു​ടെ അ​ടി​സ്​​ഥാ​ന​ത്തി​ൽ പാ​നി​സാ​ഗ​ർ പൊ​ലീ​സ്​ ര​ണ്ടു​ കേ​സു​ക​ൾ ര​ജി​സ്​​റ്റ​ർ ചെ​യ്​​തു. മു​സ്​​ലിം​ക​ളു​ടെ മൂ​ന്നു​ ക​ട​ക​ൾ ക​ത്തി​ച്ചു​വെ​ന്നും മൂ​ന്നു​ വീ​ടു​ക​ൾ​ക്കും പ​ള്ളി​ക്കും നാ​ശ​ന​ഷ്​​ടം വ​രു​ത്തി​യെ​ന്നും​ ആ​രോ​പ​ണ​മു​ണ്ട്. ക​വ​ർ​ച്ച​യു​ടെ​യും സ്​​​ത്രീ​ക​ളെ അ​പ​മാ​നി​ച്ച​തി​െൻറ​യും പ​രാ​തി​ക​ളു​മു​ണ്ട്. ര​ണ്ടാ​മ​ത്തെ എ​ഫ്.​ഐ.​ആ​റി​ൽ പ്ര​തി​ഷേ​ധ റാ​ലി​യെ അ​വ​ഹേ​ളി​ച്ച​താ​യും പ്ര​ത്യാ​ഘാ​ത​മു​ണ്ടാ​കു​മെ​ന്ന്​ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​താ​യും പ്ര​ക​ട​ന​ക്കാ​ർ​ക്കു​നേ​രെ ആ​ക്ര​മ​ണ​മു​ണ്ടാ​യ​താ​യും പ്ര​ത്യാ​രോ​പ​ണ​വു​മു​ണ്ട്. ര​ണ്ടു​ കേ​സു​ക​ളും കൗ​ണ്ട​ർ കേ​സു​ക​ളാ​ണ്. അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ക​യാ​ണ്. ഇ​തേ തു​ട​ർ​ന്ന്​ ഉ​നാ​കോ​ട്ടി, വ​ട​ക്ക​ൻ ത്രി​പു​ര ജി​ല്ല​ക​ളി​ൽ വ​ലി​യ തോ​തി​ൽ മു​സ്​​ലിം​ക​ൾ സം​ഘ​ടി​ച്ചു. പൊ​ലീ​സി​നെ വി​ന്യ​സി​പ്പി​ച്ചും ജ​ന​ത്തെ പ്രേ​രി​പ്പി​ച്ചും ആ​ൾ​ക്കൂ​ട്ട​ത്തെ പി​രി​ച്ചു​വി​ട്ടു.''

ഇ​തു കൂ​ടാ​തെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ പൊ​ലീ​സ്​ മു​ൻ​കൈ​യെ​ടു​ത്ത്​ സ​മാ​ധാ​ന ക​മ്മി​റ്റി​ക​ളു​ണ്ടാ​ക്കി​യെ​ന്നും വി​വി​ധ സ്​​റ്റേ​ഷ​നു​ക​ളി​ൽ കേ​സ്​ ര​ജി​സ്​​റ്റ​ർ ചെ​യ്​​തി​ട്ടു​ണ്ടെ​ന്നും ര​ണ്ടു​പേ​രെ ക​സ്​​റ്റ​ഡി​യി​ലെ​ടു​ത്തി​ട്ടു​ണ്ടെ​ന്നും സ​ർ​ക്കാ​ർ ഹൈ​കോ​ട​തി​യി​ൽ ബോ​ധി​പ്പി​ച്ചു. അ​യ്യാ​യി​ര​ത്തോ​ളം പേ​രെ അ​ണി​നി​ര​ത്തി വി.​എ​ച്ച്.​പി പ​ല റാ​ലി​ക​ൾ ന​ട​ത്തി​യെ​ങ്കി​ലും ഒ​രു റാ​ലി​യെ കു​റി​ച്ച്​ മാ​ത്ര​മാ​ണ്​ സ​ർ​ക്കാ​ർ കോ​ട​തി​യി​ൽ പ​റ​ഞ്ഞ​ത്.

ബിഷര്‍ഗഡിലെ നറോറയിലും സിപാഹിജാല ജില്ലയിലെ കലംചെറയിലും ഉനക്കോട്ടി ജില്ലയില്‍ പാല്‍ ബസാറിലും രതാബാരിയിലും പള്ളി തകര്‍ക്കുകയും ഖുര്‍ആന്‍ കത്തിക്കുകയും ചെയ്തിട്ടുണ്ട്​. കടകളും വഴിവാണിഭക്കാരും ആക്രമിക്കപ്പെട്ടു. പടിഞ്ഞാറന്‍ ത്രിപുരയിലെ കൃഷ്ണനഗറിലും അഗര്‍ത്തലയിലുമാണ് കൂടുതല്‍ ആക്രമണം നടന്നത്. ഇവിടെയും പള്ളികള്‍ ആക്രമിക്കപ്പെട്ടിട്ടുണ്ട്. ചന്ദ്രപൂര്‍ അഗര്‍ത്തല പള്ളി തകര്‍ത്തു. രാംനഗര്‍ പള്ളിയും സിസിടിവിയും തകര്‍ത്തു. വടക്കന്‍ ത്രിപുരയില്‍ ധര്‍മനഗര്‍ പള്ളി അക്രമികള്‍ തകര്‍ത്തു, ചില പള്ളികള്‍ക്കു നേരെ കല്ലെറിഞ്ഞു. ചാമിത്തല മേഖലയിലെ രണ്ട്​ കടകൾക്ക്​ ചൊവ്വാഴ്ച തീവെച്ചിരുന്നു. മൂന്ന്​ വീടുകളും ചില കടകളും വി.എച്ച്​.പി പ്രവർത്തകർ തകർത്തിട്ടുണ്ട്​. റോവ ബസാറിന്​ സമീപമാണ്​ ആക്രമണമുണ്ടായതെന്ന്​ ജില്ലാ പൊലീസ്​ സുപ്രണ്ട്​ ബാനുപാഡ ചക്രബർത്തി പറഞ്ഞു.

മുസ്​ലിം വിരുദ്ധ മുദ്രവാക്യങ്ങളുമായി 3500ഓളം വി.എച്ച്​.പി പ്രവർത്തകരാണ്​ റാലിയിൽ അണിനിരന്നതെന്ന്​ ​പ്രദേശവാസികൾ പറഞ്ഞു. മുസ്​ലിം സ്​ത്രീകൾക്ക്​ നേരെയും ആക്രമണമുണ്ടായി. വീടുകളിൽ അതിക്രമിച്ച്​ കയറിയാണ്​ വിശ്വഹിന്ദു പരിഷത്ത്​ പ്രവർത്തകർ ആക്രമണം നടത്തിയത്​.

സംസ്​ഥാനത്ത്​ ഇതിനകം ഒരുഡസനിലേറെ മുസ്​ലിം ആരാധനാലയങ്ങളും നിരവധി വീടുകളും എണ്ണമറ്റ സ്വത്തുവകകളും ആക്രമിക്കപ്പെട്ടതായി​ മക്​തൂബ്​ മീഡിയ റിപ്പോർട്ട്​ ചെയ്യുന്നു. ആർ.എസ്.എസും വിശ്വഹിന്ദു പരിഷത്ത് (വിഎച്ച്പി), ബജ്റംഗ്ദൾ തുടങ്ങിയ അനുബന്ധ സംഘടനകളുമാണ് അക്രമത്തിന്​ പിന്നിൽ.




Tags:    
News Summary - Tripura High Court Asks For Report After Alleged Attacks On Minorities

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.