അഗർത്തല: പശുക്കടത്തിന്‍റെ പേരിൽ ത്രിപുരയിൽ മൂന്ന് മുസ്ലിം യുവാക്കളെ കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതികളെ ശിക്ഷിക്കണമെന്നാവശ്യപ്പെട്ട് തദ്ദേശീയ പുരോഗമന മുന്നണി (ടി.ഐ.പി.ആർ.എ) നേതാവ് പ്രദ്യുത് ദേബ് ബർമൻ. നിയമം കൈയ്യിലെടുക്കാൻ ആർക്കും അവകാശമില്ലെന്നും കൊലയാളികൾക്ക് ശിക്ഷ ലഭിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
"നിയമം കൈയ്യിലെടുക്കുന്നത് ആരായാലും ശിക്ഷിക്കപ്പെടണം. നമ്മൾ നിയമം അനുസരിക്കുന്ന ഒരു സമൂഹത്തിലാണ് ജീവിക്കുന്നത്. കുറ്റകൃത്യം ആരോപിച്ച് മൂന്ന് പേരെ പരസ്യമായി കൊലപ്പെടുത്തുന്നത് അംഗീകരിക്കാനാവില്ല. അവർ തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ പൊലീസ് അറസ്റ്റ് ചെയ്യുകയാണ് വേണ്ടത്. അല്ലാതെ ആൾക്കൂട്ടം തല്ലിക്കൊല്ലുകയല്ല" -പ്രദ്യുത് ദേബ് പറഞ്ഞു.
കന്നുകാലിക്കടത്ത് ആരോപിച്ച് ത്രിപുര ഖൊവായ് ജില്ലയിൽ ഞായറാഴ്ച രാവിലെ 4.30നാണ് മൂന്ന് മുസ്ലിം യുവാക്കളെ ആൾക്കുട്ടം തല്ലിക്കൊന്നത്. ജായസ് ഹുസൈൻ (30), ബില്ലാൽ മിയ (28), സൈഫുൽ ഇസ്ലാം (18) എന്നിവരാണ് കൊല്ലപ്പെട്ടത്.
അഗർതലയിലേക്ക് അഞ്ച് കന്നുകാലികളുമായി പോയ ട്രക്ക് ആണ് ആക്രമിക്കപ്പെട്ടതെന്ന് പൊലീസ് സൂപ്രണ്ട് കിരൺ കുമാർ പറഞ്ഞു. പിന്തുടർന്നെത്തിയ പ്രദേശവാസികളാണ് ട്രക്ക് തടഞ്ഞ് മൂന്നുപേർക്കു നേരെ ആയുധങ്ങളുപയോഗിച്ച് അക്രമം അഴിച്ചുവിട്ടത്.
ഒരാൾ ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും ആൾക്കൂട്ടം പിടികൂടി ആക്രമിച്ചു കൊലപ്പെടുത്തുകയായിരുന്നു. പൊലീസ് കേസ് രജിസ്റ്റർ ചെയ്തെങ്കിലും ഇതുവരെ ആരും അറസ്റ്റിലായിട്ടില്ല.
anyone who takes law in the hands should be punished ! We live in a lawful society and the public murder of the 3 people irrespective of the alleged crime is unacceptable.If they were guilty it was the responsibility of the police to arrest them not the mob to lynch them #Tripura
— Pradyot_Tripura (@PradyotManikya) June 20, 2021
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.