ദേശീയ പാർട്ടി പ്രഖ്യാപനത്തോടനുബന്ധിച്ച് അണികൾക്ക് കോഴിയും മദ്യവും വിതരണം ചെയ്ത് ടി.ആർ.എസ്

ഹൈദരബാദ്: തെലങ്കാന രാഷ്ട്ര സമിതി അധ്യക്ഷൻ കെ. ചന്ദ്രശേഖർ റാവു ദേശീയ പാർട്ടി പ്രഖ്യാപിക്കുന്നതിന് മുന്നോടിയായി അണികൾക്ക് കോഴിയും മദ്യവും വിതരണം ചെയ്ത് ടി.ആർ.എസ്. മുതിർന്ന നേതാവ് രാജനാല ശ്രീഹരിയാണ് മദ്യക്കുപ്പികളും കോഴിയും പൊതു ജനത്തിന് വിതരണം ചെയ്തത്.

കെ. ചന്ദ്രശേഖർ റാവുവിന്റെയും പാർട്ടി നേതാവ് കെ. ടി രാമറാവുവിന്റെയും മാലയിട്ട കട്ടൗട്ടുകൾക്ക് അരികിൽ രാജനല ശ്രീഹരി നിൽക്കുന്നത് ദൃശ്യങ്ങളിൽ കാണാം. നീണ്ട ക്യൂവിൽ നിൽക്കുന്ന ആളുകൾക്ക് രാജനല മദ്യക്കുപ്പിയും കോഴിയും വിതരണം ചെയ്യുന്നതാണ് ദൃശ്യങ്ങളിൽ.

2024ലെ പൊതു തെരഞ്ഞടുപ്പ് മുന്നിൽ കണ്ടു കൊണ്ടാണ് ചന്ദ്രശേഖർ റാവു ദേശീയ പാർട്ടി രൂപീകരണത്തിനൊരുങ്ങുന്നത്. പാർട്ടി പ്രഖ്യാപനം ബുധനാഴ്ച വിജയ ദശമി ദിനത്തിൽ ഉണ്ടാകുമെന്നാണ് വിവരം. ആഘോഷത്തിന്‍റെ ഭാഗമായി 200 ക്വാർട്ടർ മദ്യക്കുപ്പികളും 200 കോഴിയും വിതരണം ചെയ്തെന്ന് നേതാക്കൾ അറിയിച്ചു.

മദ്യവും കോഴിയും വിതരണം ചെയ്യുന്ന നടപടി ജനങ്ങളെ സേവിക്കാനുള്ള ടി.ആർ.എസിന്റെ വിശ്വാസ്യതയിൽ സംശയം ജനിപ്പിക്കുന്നതാണെന്ന് ബി.ജെ.പി വക്താവ് എൻ.വി സുഭാഷ് പ്രതികരിച്ചു.

Tags:    
News Summary - TRS leader distributes liquor, live chicken to locals ahead of KCR's national party launch

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.