കോവിഡിനെ ശരിയായ രീതിയിൽ കൈകാര്യം ചെയ്യാൻ ​​​ട്രംപിനായില്ല; മോദി ഇന്ത്യയെ രക്ഷിച്ചു -ബി.​ജെ.പി അധ്യക്ഷൻ

പറ്റ്​ന: അമേരിക്കയിൽ കോവിഡിനെ ശരിയായ രീതിയിൽ പ്രതിരോധിക്കാൻ പ്രസിഡൻറ്​ ഡൊണാൾഡ്​ ട്രംപിന്​ സാധിച്ചില്ലെന്നും, എന്നാൽ ഇന്ത്യയെ പ്രധാനമന്ത്രി നരേന്ദ്ര മോദി രക്ഷിച്ചെന്നും ബി.ജെ.പി ദേശീയ അധ്യക്ഷൻ ജെ.പി. നദ്ദ. ബിഹാറിലെ ദർബംഗയിൽ തെരഞ്ഞെടുപ്പ്​ പ്രചാരണ റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ശനിയാഴ്​ചയാണ്​ ഇവിടെ അവസാനഘട്ട വോട്ടിങ്​.

'അമേരിക്കൻ തെരഞ്ഞെടുപ്പ്​ ഫലം ചൂണ്ടിക്കാട്ടുന്നത്​ കോവിഡിനെ പ്രതിരോധിക്കുന്നതിൽ ട്രംപ്​ പരാജയപ്പെട്ടു എന്നാണ്​. അതേസമയം, മോദിജി രാജ്യത്തെയും 130 കോടി ​ജനങ്ങളെയും ഉറച്ചതീരുമാനങ്ങൾ വഴി രക്ഷിക്കുകയായിരുന്നു' -നദ്ദ കൂട്ടിച്ചേർത്തു.

അതേസമയം, ബി.ജെ.പി അധ്യക്ഷ​െൻറ പ്രസ്​താവന തെറ്റാണെന്ന്​ പ്രതിപക്ഷം ചൂണ്ടിക്കാട്ടുന്നു. അമേരിക്ക കഴിഞ്ഞാൽ മഹാമാരി ഏറ്റവുമധികം ബാധിച്ചത്​ ഇന്ത്യയെയാണ്​. അമേരിക്കയിൽ 9,814,068 പേരെയാണ്​ ഇതുവരെ രോഗം ബാധിച്ചത്​. 239,947 പേർ മരിക്കുകയും ചെയ്​തു.

ഇന്ത്യയിൽ ഇതുവരെ 8,392,437 പേരെയാണ്​ രോഗം ബാധിച്ചത്​. 124,683 പേർ മരിക്കുകയും ചെയ്​തു. കോൺഗ്രസ്​ നേതാവ്​ രാഹുൽ ഗാന്ധിയടക്കമുള്ളവർ കോവിഡിനെ പ്രതിരോധിക്കുന്നതിലെ പ്രധാനമന്ത്രിയുടെ പരാജയം തെരഞ്ഞെടുപ്പ്​ പ്രചാരണത്തിന്​ ആയുധമാക്കിയിരുന്നു. 

Full View

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.