ന്യൂഡൽഹി: ബി.ജെ.പി നുണയിൽ കെട്ടിപ്പൊക്കിയ പ്രസ്ഥാനമാണെന്ന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. പാർട്ടി അധ്യക്ഷനായ ശേഷമുള്ള കോൺഗ്രസിെൻറ ആദ്യ പ്രവർത്തകസമിതി യോഗത്തിന് ശേഷം സംസാരിക്കുേമ്പാഴാണ് ബി.ജെ.പിക്കെതിരെ രാഹുൽ രൂക്ഷ വിമർശനമുയർത്തിയത്.
2 ജി ഇടപാടിലെ സത്യമെന്താണെന്ന് എല്ലാവർക്കും അറിയാം. ഇപ്പോൾ അത് തെളിഞ്ഞിരിക്കുകയാണ്. എന്നിട്ടും ഇതുസംബന്ധിച്ച് പ്രതികരണം നടത്താൻ മോദി തയാറാകാത്തതെന്താണെന്നും രാഹുൽ ചോദിച്ചു. ജി.എസ്.ടിയെന്നത് ഗബ്ബാർ സിങ്ങിെൻറ നികുതിയാണ്. റാഫേൽ ഇടപാട് നുണയുടെ കൂടാരമാണ്. മോദിയുടെ ഗുജറാത്ത് മോഡൽ വലിയൊരു നുണയാണെന്നും അത്തരത്തിലൊരു വികസനമാതൃക ഗുജറാത്തിൽ ഇല്ലെന്നാണ് അവിടത്തെ ജനങ്ങൾ പറയുന്നതെന്നും രാഹുൽ പറഞ്ഞു.
ഗുജറാത്ത് തെരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നതിന് ശേഷം നടക്കുന്ന കോൺഗ്രസിെൻറ ആദ്യ പ്രവർത്തക സമിതി യോഗമാണ് ഇത്. തെരഞ്ഞെടുപ്പ് ഫലം, 2 ജി സ്പെക്ട്രം കേസിലെ സുപ്രീംകോടതി വിധി എന്നിവയെല്ലാം വെള്ളിയാഴ്ചത്തെ യോഗത്തിൽ ചർച്ചയായെന്നാണ് റിപ്പോർട്ടുകൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.