ന്യൂഡൽഹി: തങ്ങളുടെ രാഷ്ട്രീയ പ്രചാരണത്തിനായി കേന്ദ്ര സർക്കാർ സ്വാതന്ത്ര്യ സമര നേതാക്കളായ മഹാത്മാഗാന്ധിയെയും ജവഹർലാൽ നെഹ്‌റുവിനെയും അപകീർത്തിപ്പെടുത്താൻ ശ്രമിക്കുകയാണെന്ന് കോൺഗ്രസ് ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധി. സ്വാതന്ത്ര്യദിന പ്രസ്താവനയിലാണ് വിമർശനം. സ്വാതന്ത്ര്യ സമര കാലത്ത് ഇന്ത്യൻ സൈന്യം നടത്തിയ ത്യാഗങ്ങളെ ഇകഴ്ത്താനാണ് കേന്ദ്രം ശ്രമിക്കുന്നത്. ചരിത്ര വസ്തുതകൾ വ്യാജമാക്കാനും ഗാന്ധി, നെഹ്‌റു, ആസാദ്, പട്ടേൽ എന്നിവരെപ്പോലുള്ള നേതാക്കളെ അപകീർത്തിപ്പെടുത്താനുമുള്ള സർക്കാറിന്റെ എല്ലാ ശ്രമങ്ങളെയും കോൺഗ്രസ് ചെറുക്കും.
ഇന്ത്യയുടെ 76ാം സ്വാതന്ത്ര്യ ദിനത്തിൽ രാജ്യത്തിന് ആശംസ നേർന്ന സോണിയ ഗാന്ധി, കഴിഞ്ഞ 75 വർഷമായി ഉയർന്ന കഴിവുള്ള ഇന്ത്യക്കാർ ശാസ്ത്രം, വിദ്യാഭ്യാസം, ആരോഗ്യം, വിവര സാങ്കേതികവിദ്യ മേഖലകളിൽ രാജ്യത്തെ പുരോഗതിയുടെ പാതയിലേക്ക് നയിച്ചെന്നും അഭിപ്രായപ്പെട്ടു. ഇന്ത്യയിലെ ദീർഘവീക്ഷണമുള്ള നേതാക്കൾ സ്വതന്ത്രവും നീതിപൂർവകവും സുതാര്യവുമായ തെരഞ്ഞെടുപ്പ് സംവിധാനത്തിന് അടിത്തറയിട്ടു. ശക്തമായ ജനാധിപത്യത്തിനും ഭരണഘടനാ സ്ഥാപനങ്ങൾക്കും അവർ വ്യവസ്ഥകൾ ഉണ്ടാക്കി. വൈവിധ്യമാർന്ന സംസ്‌കാരങ്ങളിലൂടെയും ഭാഷകളിലൂടെയും ഇന്ത്യ മഹത്തായ രാഷ്ട്രമെന്ന പ്രതിച്ഛായ ഉറപ്പിച്ചിട്ടുണ്ടെന്നും അവർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.