ബസ്സുകൾ കൈയടക്കി സ്ത്രീകൾ; പുരുഷൻമാർക്ക് പ്രത്യേക ബസുമായി തെലങ്കാന

ഹൈദരാബാദ്: പുരുഷൻമാർക്ക് മാത്രമുള്ള ബസ് സർവീസുമായി തെലങ്കാന റോഡ് ട്രാൻസ്​പോർട്ട് കോർപറേഷൻ. യാത്രക്കാരുടെ എണ്ണം വർധിക്കുന്നത് പരിഗണിച്ചാണ് കോർപ്പറേഷൻ നടപടി.

വനിതകൾക്കായി തെലങ്കാന സർക്കാർ സൗജന്യ ബസ് സർവീസ് പ്രഖ്യാപിച്ചിരുന്നു. പ്രത്യേക ബസുകളിലാണ് സൗജന്യ യാത്ര വനിതകൾക്ക് അനുവദിച്ചിരുന്നത്. ഡിസംബർ ഏഴിനാണ് മഹാലക്ഷ്മി പദ്ധതിക്ക് കീഴിൽ പ്രത്യേക ബസുകളിൽ സ്ത്രീകൾക്ക് സൗജന്യം നൽകാനുള്ള തീരുമാനം തെലങ്കാന സർക്കാർ പ്രഖ്യാപിച്ചത്. 31 ശതമാനത്തോളം സ്ത്രീകൾ തെലങ്കാന സർക്കാറിന്റെ സൗജന്യ സേവനം ഉപയോഗിക്കുന്നുണ്ടെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു.സർക്കാർ സൗജന്യ സേവനം തുടങ്ങിയതിന് പിന്നാലെ പല ബസുകളിലും വലിയ രീതിയിൽ തിരക്ക് അനുഭവപ്പെട്ടിരുന്നു. ഇതുകൂടി പരിഗണിച്ചാണ് പുരുഷൻമാർക്ക് മാത്രം വേണ്ടിയുള്ള സർവീസ് തെലങ്കാന തുടങ്ങിയത്.

ഫെബ്രുവരി ഒന്നിനാണ് പുരുഷൻമാർക്ക് വേണ്ടിയുള്ള ബസിന്റെ ആദ്യ സർവീസ് തെലങ്കാന ആർ.ടി.സി തുടങ്ങിയത്. ഇബ്രാഹിംപട്ടണത്ത് നിന്ന് എൽ.ബി നഗറിലേക്കായിരുന്നു സർവീസ്. കോളജ് വിദ്യാർഥികളെ ലക്ഷ്യമിട്ടാണ് തെലങ്കാന ആർ.ടി.സിയുടെ സർവീസ്.

നിരവധി എൻജിനീയറിങ് കോളജുകളുള്ള റൂട്ടിലാണ് പുരുഷൻമാർക്ക് മാത്രമായി ബസ് സർവീസ് തുടങ്ങിയെന്ന് ടി.എസ്.ആർ.ടി.സി അറിയിച്ചു. രാവിലെ എട്ടരക്കാണ് ബസ് സർവീസ് തുടങ്ങുന്നത്. വൈകീട്ട് നാലരക്ക് ബസ് തിരികെ വരികയും ചെയ്യും.

Tags:    
News Summary - TSRTC launches men-exclusive bus service in Hyderabad

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.