ചെന്നൈ: തൂത്തുക്കുടി സ്റ്റെർലൈറ്റ് കമ്പനിക്കെതിരായ ജനകീയ പ്രക്ഷോഭത്തിനിടെ ഉണ്ടായ പൊലീസ് വെടിവെപ്പ് സംഭവത്തെക്കുറിച്ച് വിചാരണ നടത്തുന്ന ജസ്റ്റിസ് അരുണ ജഗദീശെൻറ നേതൃത്വത്തിലുള്ള ജുഡിഷ്യൽ കമീഷൻ നടൻ രജനികാന്തിന് സമൻസ് അയച്ചു. ജനുവരി 19ന് ഹാജരായി വിശദീകരണം നൽകാനാണ് ഉത്തരവ്. ഇത് രണ്ടാം തവണയാണ് രജനികാന്തിന് നോട്ടീസ് അയക്കുന്നത്. നേരത്തേ അയച്ച സമൻസിന് രജനികാന്ത് മറുപടി നൽകിയിരുന്നില്ല.
ജനകീയ പ്രക്ഷോഭത്തിനിടെ നുഴഞ്ഞുകയറിയ സാമൂഹിക വിരുദ്ധ ശക്തികളാണ് പ്രശ്നം വഷളാക്കിയതെന്ന് തൂത്തുക്കുടി സന്ദർശിച്ച രജനികാന്ത് അഭിപ്രായപ്പെട്ടിരുന്നു. പൊലീസ് നടപടിയെ ന്യായീകരിച്ച രജനികാന്തിെൻറ നിലപാട് വിവാദമായിരുന്നു.
2018 മേയ് 22ന് പരിസ്ഥിതി- ആരോഗ്യ പ്രശ്നങ്ങളുന്നയിച്ച് നടന്ന ജനകീയ കലക്ടറേറ്റ് മാർച്ചാണ് െപാലീസ് വെടിവെപ്പിൽ കലാശിച്ചത്. സംഭവത്തിൽ 13 പേർ കൊല്ലപ്പെട്ടു. മേയ് 24ന് തമിഴ്നാട് മലിനീകരണ നിയന്ത്രണ ബോർഡ് കമ്പനി പൂട്ടി മുദ്രവെച്ചു. രണ്ടു വർഷക്കാലമായി കമ്പനി അടഞ്ഞുകിടക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.