ന്യൂഡൽഹി: ചീഫ് ജസ്റ്റിസിനെതിരെ വിമർശനം ഉന്നയിച്ച സുപ്രീംകോടതി അഭിഭാഷകൻ പ്രശാന്ത് ഭൂഷണെതിരെ വീണ്ടും കോടതിയലക്ഷ്യത്തിന് പരാതി. കോടതിയലക്ഷ്യ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതി അഭിഭാഷകൻ അറ്റോർണി ജനറൽ കെ.കെ. വേണുഗോപാലിന് കത്തയക്കുകയായിരുന്നു.
ചീഫ് ജസ്റ്റിസ് ബോബ്ഡെക്കെതിരായ പ്രശാന്ത് ഭൂഷെൻറ ട്വീറ്റാണ് പരാതിക്ക് ആധാരം. ഒക്ടോബർ 21ലെ പ്രശാന്ത് ഭൂഷെൻറ ട്വീറ്റിൽ ചീഫ് ജസ്റ്റിസിെൻറ വ്യക്തി ജീവിതത്തെക്കുറിച്ചും തീർപ്പുകൽപ്പിക്കാത്ത കേസുമായി ബന്ധപ്പിക്കുന്നത് കോടതിയെ അവഹേളിക്കുന്നതിന് തുല്യമാണെന്നും പ്രശാന്ത് ഭൂഷണെതിരായ പരാതിയിൽ പറയുന്നു.
മധ്യപ്രദേശിലെ എം.എൽ.എമാരുടെ അയോഗ്യത കേസ് പരിഗണനയിലിരിക്കെ സംസ്ഥാന സർക്കാറിെൻറ ഹെലികോപ്ടറിൽ ചീഫ് ജസ്റ്റിസ് കൻഹ ദേശീയ പാർക്ക് സന്ദർശിച്ചു. ഇതിനുശേഷം സ്വന്തം നാടായ നാഗ്പൂരിലേക്ക് ഹെലികോപ്ടറിൽ പോയി. മധ്യപ്രദേശ് സർക്കാറിെൻറ നിലനൽപ്പ് ഇൗ കേസിനെ ആശ്രയിച്ചിരിക്കുമെന്നുമായിരുന്നു പ്രശാന്ത് ഭൂഷെൻറ ട്വീറ്റ്.
നേരത്തെയും ചീഫ് ജസ്റ്റിസിനെതിരെ ആരോപണം ഉന്നയിച്ച പ്രശാന്ത് ഭൂഷണിനെതിരെ കോടതിയലക്ഷ്യത്തിന് നടപടി സ്വീകരിച്ചിരുന്നു. ഒരു രൂപ പിഴയടക്കാൻ വിധിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.