ന്യൂഡല്‍ഹി: ട്വിറ്ററിറിന്റെ ഇന്ത്യയിലെ താല്‍ക്കാലിക റെസിഡന്‍ഷ്യല്‍ പരാതിപരിഹാര ഓഫീസര്‍ സ്ഥാനത്ത് നിന്ന് ധര്‍മേന്ദ്ര ചതുര്‍ സ്ഥാനമൊഴിഞ്ഞതിന് തൊട്ടുപിന്നാലെ കാലിഫോര്‍ണിയ ആസ്ഥാനമായുള്ള ജെറമി കെസ്സലിനെ ഇന്ത്യയുടെ പുതിയ പരാതി പരിഹാര ഉദ്യോഗസ്ഥനായി നിയമിച്ചതായി റിപ്പോര്‍ട്ട്.
ട്വിറ്ററിന്റെ ഗ്ളോബല്‍ ലീഗല്‍ പോളിസി ഡയറക്ടറാണ് കെസെല്‍. ട്വിറ്ററും ഇന്ത്യന്‍ സര്‍ക്കാതമ്മിലുള്ള ഏറ്റുമുട്ടലില്‍ മറ്റൊരു വാദപ്രതിവാദമായി ഈ നിയമനം മാറുമെന്നാണ് വിലയിരുത്തല്‍. പരാതി പരിഹാര ഉദ്യോഗസ്ഥന്‍ ഇന്ത്യയിലെ താമസക്കാരനായിരിക്കണമെന്ന് നിര്‍ദേശിക്കുന്ന കേന്ദ്രസര്‍ക്കാറിന്‍െറ പുതിയ ഐടി നിയമ മാള്‍ഗ നിര്‍ദേശങ്ങളു െലംഘനമായിതുമാറുകയാണ്.
രാജ്യത്തിന്‍്റെ പുതിയ ഐടി നിയമങ്ങള്‍ പാലിക്കുന്നതില്‍ ട്വിറ്റര്‍ പരാജയപ്പെട്ടതായാണ് കേന്ദ്ര സര്‍ക്കാറിന്‍െറ വിമര്‍ശനം.മെയ് 25 മുതല്‍ പ്രാബല്യത്തില്‍ വന്ന പുതിയ നിയമപ്രകാരം പരാതികള്‍ പരിഹരിക്കുന്നതിനായി പരാതി പരിഹാര സംവിധാനം സ്ഥാപിക്കാന്‍ സോഷ്യല്‍ മീഡിയ കമ്പനികള്‍ക്ക് നിദേശം നല്‍കിയിരുന്നു.
. 50 ലക്ഷത്തിലധികം ഉപഭോക്താക്കളുള്ള എല്ലാ സുപ്രധാന സോഷ്യല്‍ മീഡിയ കമ്പനികളും അത്തരം പരാതികള്‍ കൈകാര്യം ചെയ്യന്നതിനായി ഒരു പരാതി ഉദ്യോഗസ്ഥനെ നിയമിക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.