ന്യൂഡൽഹി: കേന്ദ്രവുമായുള്ള തർക്കത്തിന് പിന്നാലെ ഇന്ത്യൻ ഒാഫീസിൽ അഴിച്ചുപണി നടത്താനൊരുങ്ങി ട്വിറ്റർ. മുതിർന്ന ഉദ്യോസ്ഥർ മുതൽ താഴേ തട്ടുവരെ മാറ്റം വരുത്തും. കേന്ദ്രവുമായുള്ള ചർച്ചക്ക് പിന്നാലെയാണ് ട്വിറ്റർ നടപടി. ട്വിറ്റർ ഗ്ലോബല്‍ പബ്ലിക് പോളിസി വൈസ് പ്രസിഡൻറ് മോണിക് മേച്ചെ, ഡെപ്യൂട്ടി ജനറല്‍ കൗണ്‍സലും വൈസ് പ്രസിഡൻറുമായ ജിം ബേക്കർ എന്നിവർ വ്യാഴാഴ്ച കേന്ദ്ര വാർത്ത വിനിമയ സെക്രട്ടറി അജയ് സാവ്നിയുമായി വെർച്ചൽ കൂടിക്കാഴ്ച നടത്തിയിരുന്നു. ഇന്ത്യൻ ഉദ്യോഗസ്ഥരിൽ മാറ്റം വരുത്തണമെന്ന് ചർച്ചയിൽ മന്ത്രാലയം ആവശ്യപ്പെട്ടു. ഇത് ട്വിറ്റർ അംഗീകരിച്ചതായി കേന്ദ്രസർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി
കൂടാതെ, നടപടി ആവശ്യപ്പെട്ട് കേന്ദ്രം നൽകിയ പട്ടികയിലെ 97 ശതമാനം അക്കൗണ്ടുകളും ട്വിറ്റർ മരവിപ്പിച്ചിട്ടുണ്ട്. 1,435 അക്കൗണ്ടകളിൽ 1,398 അക്കൗണ്ടുകളും മരവിപ്പിച്ചതായി ട്വിറ്റർ സർക്കാറിെന അറിയിച്ചു.
തങ്ങളുടെ സ്വന്തം നിയമങ്ങളെയും മാര്‍ഗ നിര്‍ദേശങ്ങളേക്കാളും ഉപരി ഇന്ത്യന്‍ നിയമങ്ങളെ ബഹുമാനിക്കണമെന്നും അനുസരിക്കണമെന്നും കൂടിക്കാഴ്ചയിൽ ഇന്ത്യ ട്വിറ്ററിെന അറിയിച്ചിരുന്നു. ഇന്ത്യൻ നിയമങ്ങൾ അനുസരിച്ചില്ലെങ്കിൽ കടുത്ത നടപടി സ്വീകരിക്കുമെന്ന് വ്യാഴാഴ്ച വാർത്താവിനിമയ മന്ത്രി രവിശങ്കർ പ്രസാദ് രാജ്യസഭയിൽ മുന്നറിയിപ്പ് നൽകുകയും ചെയ്തു. ഇതിന് പിന്നാലെയാണ് ട്വിറ്റർ നടപടിക്ക് തയാറായത്.
കർഷക പ്രക്ഷോഭവുമായി ബന്ധപ്പെട്ട് ഖലിസ്ഥാന്‍ വാദത്തെ പിന്തുണക്കന്നതും പാകിസ്താെൻറ പ്രേരണയില്‍ പ്രവര്ത്തിക്കുന്നതുമായതെന്നും അക്കൗണ്ടുകള്‍ മരവിപ്പിക്കണമെന്ന ചൂണ്ടിക്കാട്ടി രണ്ട് തവണ കേന്ദ്രം നൽകിയ നിർദേശം പൂർണമായും അംഗീകരിക്കാൻ ട്വിറ്റർ തയാറായിരുന്നില്ല. ഇതിന് പിന്നാലെയാണ് കേന്ദ്രം നടപടി കടുപ്പിക്കുമെന്ന് മുന്നറിയിപ്പ് നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.