ട്വിറ്റർ ഇന്ത്യ മേധാവിയെ പൊലീസ്​ ചോദ്യം ചെയ്​തു​വെന്ന്​ റിപ്പോർട്ട്​

ന്യൂഡൽഹി: കോൺഗ്രസ്​ ടൂൾകിറ്റുമായി ബന്ധപ്പെട്ട കേസിൽ ട്വിറ്റർ ഇന്ത്യ മേധാവിയെ ഡൽഹി പൊലീസ്​ ചോദ്യം ചെയ്​തുവെന്ന റിപ്പോർട്ട്​. കമ്പനി എം.ഡി മനീഷ്​ മഹേശ്വരിയെയാണ്​ ചോദ്യം ചെയ്​തത്​. മേയ്​ 31ന്​ നടന്ന ചോദ്യം ചെയ്യലി​െൻറ വിവരങ്ങൾ ഇപ്പോഴാണ്​ പുറത്ത്​ വരുന്നത്​. ബംഗളൂരുവിലായിരുന്നു ചോദ്യം ചെയ്യലെന്നും റിപ്പോർട്ടുകളുണ്ട്​.

ട്വിറ്ററി​െൻറ ഓഫീസിൽ ഡൽഹി പൊലീസ്​ റെയ്​ഡ്​ നടത്തിയതിന്​ പിന്നാലെയായിരുന്നു ചോദ്യം ചെയ്യൽ. കോൺഗ്രസ്​ ടൂൾകിറ്റുമായി ബന്ധപ്പെട്ട്​ ബി.ജെ.പി വക്​താവ്​ സാംബിത്​ പാത്രയുടെ ട്വീറ്റിന്​ ട്വിറ്റർ വ്യാജ വിവരങ്ങൾക്ക്​ നൽകുന്ന ടാഗ്​ നൽകിയതാണ്​ കേന്ദ്രസർക്കാറിനെ ചൊടുപ്പിച്ചത്​. തുടർന്ന്​ ടൂൾ കിറ്റി​െൻറ പേരിൽ ട്വിറ്റർ ഓഫീസുകളിൽ ഡൽഹി ​പൊലീസ്​ റെയ്​ഡ്​ നടത്തി. റെയ്​ഡ്​ നടത്തി ഒരാഴ്​ചക്ക്​ ശേഷമാണ്​ ട്വിറ്റർ എം.ഡി ചോദ്യം ചെയ്​തതെന്നാണ്​ റിപ്പോർട്ടുകൾ. ഇതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പുറത്ത്​ വന്നിട്ടില്ല.

അതേസമയം, കഴിഞ്ഞ ദിവസം ട്വിറ്ററിന്​ ഇന്ത്യയിലെ നിയമപരിരക്ഷയും നഷ്​ടമായിരുന്നു. പുതിയ ഡിജിറ്റൽ നിയമങ്ങൾ നടപ്പാക്കുന്നതിൽ വീഴ്​ച വരുത്തിയെന്ന്​ ആരോപിച്ചാണ്​ കേന്ദ്രസർക്കാർ ട്വിറ്ററി​െൻറ നിയമപരിരക്ഷ ഇല്ലാതാക്കിയത്​. ഇതോടെ ട്വിറ്ററിൽ വരുന്ന ഉള്ളടക്കത്തിൽ കമ്പനിക്കെതിരെ കേസെടുക്കാൻ സാധിക്കും. ഇതുപ്രകാരം യു.പി പൊലീസ്​ ട്വിറ്ററിനെതിരെ ആദ്യ കേസ്​ എടുക്കുകയും ചെയ്​തു.

Tags:    
News Summary - Twitter India Head Questioned Over "Congress Toolkit" Case: Sources

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.