ന്യൂഡൽഹി: ലോക്സഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇന്ത്യയിലെ തെരഞ്ഞെടുപ്പ് കമീ ഷനുമായി സഹകരിച്ച് പ്രവർത്തിക്കുമെന്ന് ട്വിറ്റർ വ്യക്തമാക്കി. ഇതിനായി വിവിധ രം ഗത്തെ വിദഗ്ധരെ ഉൾപ്പെടുത്തി ടീമിനെ നിയോഗിക്കുമെന്നും ട്വിറ്ററിെൻറ സത്യസന്ധതയും സുതാര്യതയും ഉറപ്പുവരുത്തുമെന്നും കമ്പനിയുടെ പബ്ലിക് പോളിസി വിഭാഗം ഗ്ലോബൽ വൈസ് പ്രസിഡൻറ് കോളിൻ ക്രോവെൽ പറഞ്ഞു.
പാർലമെൻറ് സമിതിയുമായുള്ള കൂടിക്കാഴ്ചക്കു പിന്നാലെയാണ് കോളിൻ ക്രോവെൽ നിലപാട് വ്യക്തമാക്കിയത്. പൊതുതെരഞ്ഞെടുപ്പിനു മുന്നോടിയായി തെരഞ്ഞെടുപ്പ് കമീഷനുമായി ബന്ധപ്പെട്ടു പ്രവർത്തിക്കണമെന്ന് കഴിഞ്ഞദിവസം പാർലമെൻറ് സമിതി മൈക്രോ ബ്ലോഗിങ് സൈറ്റായ ട്വിറ്ററിനോട് ആവശ്യപ്പെട്ടിരുന്നു.
കൂടിക്കാഴ്ച പ്രാധാന്യമേറിയതും പരസ്പര ബഹുമാനത്തോടുകൂടിയതുമായിരുന്നു. ഇന്ത്യ ട്വിറ്ററിനെ സംബന്ധിച്ചിടത്തോളം പ്രധാനപ്പെട്ടതാണ്. ഉയർന്ന പരിഗണന നൽകേണ്ട തെരഞ്ഞെടുപ്പിനെ ട്വിറ്റർ വളരെ ഗൗരവത്തോടെയാണ് കാണുന്നതെന്ന് സമിതിയെ ബോധ്യപ്പെടുത്താൻ ശ്രമിച്ചിട്ടുെണ്ടന്നും കോളിൻ ക്രോവെൽ പറഞ്ഞു. അതേസമയം, ട്വിറ്ററുമായി ബന്ധപ്പെട്ട പരാതികൾ പരിശോധിക്കാൻ ഇന്ത്യയിൽ നോഡൽ ഒാഫിസറെ നിയമിക്കുമെന്നും അദ്ദേഹം തെരഞ്ഞെടുപ്പ് കമീഷനുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.