ന്യുഡൽഹി: കേന്ദ്ര സർക്കാർ പുതുതായി നടപ്പാക്കിയ ഐ.ടി നിയമത്തിെൻറ ഭാഗമായി ട്വിറ്റർ നിയമിച്ച പരാതി പരിഹാര ഓഫീസർ ചുമതലയേറ്റ് ഒരു മാസത്തിനകം രാജിവെച്ചു. കേന്ദ്ര സർക്കാറുമായി കടുത്ത ഭിന്നത നിലനിൽക്കെയാണ് ട്വിറ്ററിലെ രാജി.
മേയ് 31ന് ധർമേന്ദ്ര ചതുറിനെ പരാതി പരിഹാര ഓഫീസറായി നിയമിക്കുകയാണെന്ന് ട്വിറ്റർ ഡൽഹി ഹൈക്കോടതിയിൽ അറിയിച്ചിരുന്നു. എന്നാൽ, ചട്ടവിരുദ്ധമായതിനാൽ നേരത്തെ ശമ്പളക്കാരനല്ലാത്ത ഒരാളുടെ നിയമനം അംഗീകരിക്കാനാവില്ലെന്നായിരുന്നു സർക്കാറിെൻറ മറുപടി. ധർമേന്ദ്ര ചതുർ രാജിവെച്ചതോെട രാജ്യത്ത് ട്വിറ്ററിന് ആ പദവിയിൽ വീണ്ടും ആളൊഴിഞ്ഞു. വിഷയത്തെ കുറിച്ച് ട്വിറ്റർ പ്രതികരിച്ചിട്ടില്ല. എന്നാൽ, ചതുറിെൻറ പേര് ട്വിറ്റർ വെബ്സൈറ്റിൽനിന്ന് നീക്കിയിട്ടുണ്ട്. പരാതി പരിഹാര ഓഫീസറായി ചതുറിനെ വെച്ചതിനൊപ്പം താത്കാലിക നോഡൽ ഒാഫീസറെയും ട്വിറ്റർ നിയമിച്ചിരുന്നു.
കർഷക സമരത്തെ പിന്തുണക്കുന്ന ട്വീറ്റുകൾ പിൻവലിക്കാൻ നിർദേശിച്ചും ഗാസിയാബാദ് ആക്രമണ ട്വീറ്റുകളുടെ പേരിൽ രാജ്യത്തെ മേധാവിക്കെതിരെ കേസ് എടുത്തും സർക്കാർ ട്വിറ്ററിനെതിരെ നടപടി ശക്തമാക്കുന്നതിനിടെ കേന്ദ്ര മന്ത്രി രവി ശങ്കർ പ്രസാദിെൻറ അക്കൗണ്ടിന് സമൂഹ മാധ്യമം താത്കാലിക വിലക്കേർപെടുത്തിയിരുന്നു.
അതിനു ശേഷം ഉത്തർ പ്രദേശ് പൊലീസ് ട്വിറ്റർ മേധാവി മനീഷ് മഹേശ്വരിയെ വിളിച്ചുവരുത്തി. ഗാസിയാബാദ് സംഭവവുമായി ബന്ധപ്പെട്ട വിഡിയോ പ്രചരിക്കുന്നത് തടയാൻ നടപടി സ്വീകരിച്ചില്ലെന്നായിരുന്നു വിമർശനം.
ഒരു ജനാധിപത്യ രാജ്യത്ത് ആദ്യമായി ഉപയോക്താവ് നൽകിയ ഉള്ളടക്കത്തിന് സമൂഹ മാധ്യമം കേസിൽ കുരുങ്ങുകയെന്ന പുതിയ നടപടിക്കും സംഭവം സാക്ഷിയായി.
കഴിഞ്ഞ ഫെബ്രുവരിയിൽ സർക്കാർ നടപ്പാക്കിയ നിയമപ്രകാരം സമൂഹ മാധ്യമ പോസ്റ്റുകൾക്ക് മാധ്യമങ്ങൾ കൂടുതൽ ഉത്തരവാദികളാകും. നീക്കാൻ ആവശ്യപ്പെട്ടയുടൻ ഒഴിവാക്കിയും ആദ്യമായി പോസ്റ്റിട്ടയാളെ കുറിച്ച വിവരങ്ങൾ പങ്കുവെച്ചും സഹായിക്കുകയും വേണം. ഇതിനു പുറമെ, പരാതി പരിഹാര ഉദ്യോഗസ്ഥൻ, നിയമം നടപ്പാക്കുന്നുവെന്ന് ഉറപ്പാക്കാൻ നോഡൽ ഓഫീസർ എന്നിവരെയും വെക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.