റോത്തക്ക്: ഹരിയാനയിലെ റോത്തക്കിൽ വ്യോമസേന ഒാഫിസർ തസ്തികയിലേക്കുള്ള ഒാൺലൈൻ പരീക്ഷയുടെ കമ്പ്യൂട്ടറിൽ നുഴഞ്ഞുകയറി ഉദ്യോഗാർഥികൾക്കായി സമാന്തര പരീക്ഷ എഴുതിയ സംഘം പിടിയിൽ. പരീക്ഷാ ഹാളിനോട് ചേർന്ന ഒരു ആശുപത്രിയുടെ മുറിയിലിരുന്ന്, പരീക്ഷാഹാളിലെ അഞ്ചു കമ്പ്യൂട്ടറുകളുടെ വിദൂര നിയന്ത്രണ സംവിധാനം ഒരു കേബിൾ വഴി ആശുപത്രി മുറിയിലെ കമ്പ്യൂട്ടറിൽ ലഭ്യമാക്കിയാണ് ക്രമക്കേടിന് ശ്രമിച്ചത്.
ഇങ്ങനെ ബന്ധപ്പെടുത്തിയ കമ്പ്യൂട്ടറുകളിൽനിന്ന് സംഘം ചോദ്യങ്ങൾ ശേഖരിച്ച് വിദഗ്ധർക്ക് അയച്ചുകൊടുത്ത് ഉത്തരം വാങ്ങി, പരീക്ഷാഹാളിൽ ഇരിക്കുന്ന ഉദ്യോഗാർഥികൾക്കായി എഴുതാനായിരുന്നു പദ്ധതിയെന്ന് റോത്തക്ക് സിറ്റി പൊലീസ് ഒാഫിസർ പറഞ്ഞു.
അഞ്ചുപേരാണ് മുറിയിൽ ഉണ്ടായിരുന്നതെന്നും അതിൽ രണ്ടുപേർ പിടിയിലായെന്നും മറ്റുള്ളവർക്കായി തിരച്ചിൽ നടക്കുകയാണെന്നും പൊലീസ് പറഞ്ഞു. പരീക്ഷയിൽ ഉന്നത മാർക്ക് വാഗ്ദാനം ചെയ്ത് ഉദ്യോഗാർഥികളിൽനിന്ന് മൂന്നര മുതൽ ആറു ലക്ഷം രൂപ വരെ വാങ്ങിയായിരുന്നു ‘ഒാൺലൈൻ ആൾമാറാട്ടം’.
വ്യോമസേനയിൽ നോൺ കമീഷൻഡ് ഒാഫിസർ തസ്തികയിലേക്ക് ഇൗമാസം 13 മുതൽ16 വരെയായി നടക്കുന്ന പരീക്ഷയാണ് ചോർത്തിയത്. കേന്ദ്ര സർക്കാർ ഏജൻസിയായ സിഡാക് (സെൻറർ ഫോർ െഡവലപ്മെൻറ് ഒാഫ് അഡ്വാൻസ്ഡ് കമ്പ്യൂട്ടിങ്) ആണ് പരീക്ഷ നടത്തുന്നത്.
സിഡാക് ഇത് സ്വകാര്യ ഏജൻസിക്ക് പുറംകരാർ നൽകിയതായിരുന്നു. സ്വകാര്യ ഏജൻസിയുടെ പരിശോധകനും പിടിയിലായവരിൽപെടും. ജാജ്ജറിലെ ഒരു റിട്ടയേഡ് െഎ.ടി.െഎ പ്രിൻസിപ്പൽ, മത്സരപരീക്ഷാ പരിശീലന കേന്ദ്ര നടത്തിപ്പുകാരൻ, കമ്പ്യൂട്ടർ കമ്പനി നടത്തിപ്പുകാരായ രണ്ടു പേർ എന്നിവർക്കായാണ് തിരച്ചിൽ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.