ചാരവൃത്തി: കശ്​മീരിലെ അതിർത്തി ഗ്രാമത്തിൽ രണ്ടുപേർ പിടിയിൽ

ശ്രീനഗർ: പാകിസ്​താനുവേണ്ടി ചാരപ്പണി ചെയ്​തുവെന്നാരോപിച്ച് രണ്ടുപേരെ അറസ്റ്റ് ചെയ്തതായി അധികൃതർ അറിയിച്ചു. നസീർ ഹുസൈൻ, മുഹമ്മദ്​ മുക്താർ എന്നിവരെയാണ് ജമ്മു കശ്​മീരിലെ രജൗരിയിലുള്ള അതിർത്തി ഗ്രാമത്തിൽനിന്നും അറസ്റ്റ് ചെയ്തത്.

ഇതിലൊരാൾ സൈന്യത്തിന് വേണ്ടി പോർട്ടറായി പ്രവർത്തിക്കുകയായിരുന്നു. രണ്ടാമത്തെയാൾ ഇയാളുടെ ബന്ധുവാണ്.​ പൊലീസിന്‍റെയും സൈന്യത്തിന്‍റെയും സംയുക്ത സംഘമാണ്​ അറസ്റ്റ് ചെയതത്.​

സൈന്യത്തിന്‍റെ സുരക്ഷ പ്രാധാന്യമുള്ള കെട്ടിടങ്ങളും മറ്റും വിഡിയോ എടുത്ത്​ ഇവർ കൈമാറിയെന്നാണ് റിപ്പോർട്ട്. നേരത്തെ 'രാഷ്​ട്രീയ റൈഫിൾസി'ന്‍റെ ആസ്​ഥാനമായി പ്രവർത്തിച്ച ഇടത്തിന്‍റെ ദൃശ്യങ്ങളാണ്​ ഇവർ മൊബൈലിൽ പകർത്തിയത്​.

ഇതുസംബന്ധിച്ച് ഡിസംബർ 16നാണ് വിവരം ലഭിച്ചതെന്ന് പൊലീസ് വക്താവ് പറഞ്ഞു. കൂടുതൽ അന്വേഷണം നടക്കുകയാണ്.

Tags:    
News Summary - Two arrested on espionage charges in Jammu and Kashmir

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.