കൊൽക്കത്ത: ത്രിപുരക്ക് പിന്നാലെ കൊൽക്കത്തയിലും ലെനിൻ പ്രതിമ തകർക്കാൻ ശ്രമം. വ്യാഴാഴ്ച രാത്രിയാണ് ജാദവ്പുർ എട്ട് ബി ബസ് സ്റ്റാൻഡിന് സമീപമുള്ള ലെനിൻ പ്രതിമ തകർക്കാൻ ശ്രമമുണ്ടായത്. തുടർന്ന് പ്രദേശത്ത് സി.പി.എം-ആർ.എസ്.എസ് സംഘർഷമുണ്ടായി. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് ബി.ജെ.പി പ്രവർത്തകർ പിടിയിലായതായി പൊലീസ് അറിയിച്ചു.
ത്രിപുരയിൽ അവർ ലെനിൻ പ്രതിമ തകർത്തു. ബംഗാളിലും അത് ആവർത്തിക്കാമെന്നാണ് ബി.ജെ.പി കണക്കു കൂട്ടുന്നത്. ഇത് അനുവദിക്കില്ലെന്ന് സി.പി.എം നേതാവ് സതാരുപ് ഘോഷ് പറഞ്ഞു.
ത്രിപുരയിൽ 25 വർഷം നീണ്ട സി.പി.എം ഭരണം അവസാനിപ്പിച്ച് ബി.ജെ.പി അധികാരത്തിലെത്തിയതിനെ തുടർന്ന് കമ്യൂണിസ്റ്റ് നേതാക്കളുടെ പ്രതിമകളും പാർട്ടി ഒാഫീസുകളും വ്യാപകമായി തകർക്കപ്പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.