ന്യൂഡൽഹി: ഡൽഹയിലെ ലേഡി ഹാർഡിങ് മെഡിക്കൽ കോളജ് ആശുപത്രിയിലെ രണ്ടു ഡോക്ടർമാർക്കും ആറു നഴ്സുമാർക്കും കോ വിഡ് സ്ഥിരീകരിച്ചു.
മലയാളികൾ ഉൾപ്പെടെ നിരവധി നഴ്സുമാർക്കും ഡോക്ടർമാർക്കും ഡൽഹിയിലും മുംബൈയിലും കോവിഡ് ബാധ സ്ഥിരീകരിച്ചതിന് പിന്നാലെയാണിത്. മുംബൈയിൽ നൂറിലധികം മലായാളി നഴ്സുമാർക്ക് കോവിഡ് ബാധ കഴിഞ്ഞ ദിവസങ്ങളിലായി സ്ഥിരീകരിച്ചിരുന്നു.
ഡൽഹിയിലെ ലേഡി ഹാർഡിങ് ആശുപത്രിയിൽ കുറച്ച് ദിവസങ്ങൾക്ക് മുമ്പ് പത്തുമാസം പ്രായമായ കുഞ്ഞിനെ തീവ്ര പരിചരണ വിഭാഗത്തിൽ ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് പ്രവേശിപ്പിച്ചിരുന്നു. പരിശോധനയിൽ കുഞ്ഞിന് കോവിഡ് 19 പോസിറ്റീവാണെന്ന് തെളിഞ്ഞു. കുഞ്ഞിെൻറ പിതാവിനും രോഗബാധ കണ്ടെത്തി.
കുഞ്ഞിനെ പരിശോധിച്ച ആരോഗ്യ വിഭാഗം ജീവനക്കാർക്കാണ് ഇപ്പോൾ രോഗബാധ കണ്ടെത്തിയിരിക്കുന്നത്. ഇതോടെ ആരോഗ്യ പ്രവർത്തകരുമായി അടുത്തിടപഴകിയവരെ കണ്ടെത്താനുള്ള നടപടികൾ ആരംഭിച്ചു. ആശുപത്രിയിലെ കുട്ടികളുടെ െഎ.സി.യു അണുവിമുക്തമാക്കുകയും ചെയ്തതായി ആശുപത്രി അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.