മലവെള്ളം കുതിച്ചുയർന്നു; നദിയിലിറങ്ങി സെൽഫിയെടുത്ത​  പെൺകുട്ടികൾ കുടുങ്ങി

മധ്യപ്രദേശ്​: ഭോപ്പാലിൽ നിന്ന്​ 273 കിലോമീറ്റർ അകലെയുള്ള ചിന്ദ്​വാരയിലെ​ പെഞ്ച്​ നദിയിൽ സെൽഫിയെടുക്കാനിറങ്ങിയതായിരുന്നു രണ്ട്​ പെൺകുട്ടികൾ. നദി മധ്യത്തിലെ കല്ലിൽ കയറി നിന്നാണ്​ ഇവർ സെൽഫിയെടുത്തത്​. സെൽഫിയെടുത്തുകൊണ്ട്​ നിൽക്കു​േമ്പാൾ മലവെള്ളം ഇറങ്ങുകയും നദിയിൽ ജലനിരപ്പ്​ ഉയരുകയും ചെയ്​തു.

ഇതോടെ പെൺകുട്ടികൾ പുഴയുടെ നടുവിൽ കുടുങ്ങുകയായിരുന്നു. വെള്ളം ഉയർന്നതോടെ ഭയചകിതരായ കൂട്ടുകാർ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. പൊലീസും നാട്ടുകാതും സഹകരിച്ച്​ പെൺകുട്ടികളെ രക്ഷ​െപ്പടുത്തി. സമീപത്തെ ടൗണിൽ നിന്ന്​ ആറുപേരടങ്ങുന്ന സംഘമായാണ്​ പെൺകുട്ടികൾ എത്തിയത്​. പ്ലസ്​ വണ്ണിന്​ പഠിക്കുന്ന ഇവർ പിക്​നിക്കിന്​ വന്നതാണെന്ന്​ പൊലീസ്​ പറഞ്ഞു. 

Full View
Tags:    
News Summary - Two girls, trapped in Pench river while taking selfie

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.