ജമ്മുവിൽ രണ്ട്​ വ്യോമസേനാ ഉദ്യോഗസ്ഥർ റോഡപകടത്തിൽ മരിച്ചു

ശ്രീനഗർ: സൗത്ത്​ കശ്​മീരിലെ പുൽവാമ ജില്ലയിലുണ്ടായ റോഡപകടത്തിൽ രണ്ട്​ വ്യോമസേനാ ഉദ്യോഗസ്ഥർ മരിച്ചു. അപകടത ്തിൽ രണ്ട്​ പേർക്ക്​ പരിക്കേറ്റു.

ഐ.എ.എഫ്​ സ്​ക്വാഡ്​ ലീഡർ രാകേഷ്​ പാണ്ഡെ, കോർപറൽ അജയ്​ കുമാർ എന്നിവരാണ്​ മരിച്ചത്​. ഐ.എ.എഫ്​ ഓഫീസർ, എയർമാൻ എന്നിവർക്കാണ്​ പരിക്കേറ്റത്​.

അവന്തിപുരയിൽ ​സുരക്ഷാ സംബന്ധമായ ഓപറേഷനിടെയാണ്​ അപകടമുണ്ടായത്​. അപകടത്തെ കുറിച്ച്​ അന്വേഷണം നടത്തുമെന്ന്​ വ്യോമസേനയും പൊലീസും അറിയിച്ചു.

Tags:    
News Summary - Two IAF Personnel Killed in An Accident in Awantipora- India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.