ശ്രീനഗർ: യാത്രകൾക്കിടെ വല്ലതും നഷ്ടപ്പെട്ടുപോയാൽ പലരും അത് തിരിച്ചുപ്രതീക്ഷിക്കാറില്ല. ആഭരണങ്ങൾ പോലെ വിലപിടിപ്പുള്ള വസ്തുക്കളാണെങ്കിൽ പ്രത്യേകിച്ച്. എന്നാൽ സൂറത്തിൽ നിന്നുള്ള ഒരു കുടുംബം ഭാഗ്യവാൻമാരാണ്.
കശ്മീരിലെ പഹൽഗാമിൽ നിന്ന് നഷ്ടപ്പെട്ടുപോയ സ്വർണാഭരണങ്ങൾ തിരികെ നൽകാനായി കുതിരക്കാരായ റഫീഖും അഫ്രോസും 70 കിലോമീറ്ററിലേറെ സഞ്ചരിച്ച് ശ്രീനഗറിലെത്തി.
യുവാക്കളുടെ കുതിരകളിലായിരുന്നു കുടുംബം സവാരി നടത്തിയത്. ഇതിനിടെ ആഭരണങ്ങൾ നഷ്ടപ്പെട്ടു.
ഡ്രൈവർമാരായ താഹിറും ബിലാലുമാണ് കുതിരക്കാരെ കണ്ടെത്താൻ പരിശ്രമിച്ചത്. ഫോണിൽ ബന്ധപ്പെട്ടതോടെ ഇരുവരും 70 കിലോമീറ്റർ സഞ്ചരിച്ച് പഹൽഗാമിൽ നിന്ന് ശ്രീനഗറിലെത്തുകയായിരുന്നു. ഇരുവരുടെയും സത്യസന്ധതയെ പുകഴ്ത്തിയ സഞ്ചരികൾ നന്ദി അറിയിക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.