ബി.ജെ.പി എം.എൽ.എയുടെ പേരിലുള്ള കാർ ഇടിച്ചുകയറി രണ്ട് മരണം

ബെംഗളൂരു: ബി.ജെ.പി എം.എൽ.എയുടെ നെയിംബോർഡ് പതിച്ച എസ്‌.യു.വി കാർ ബെംഗളൂരുവിൽ നിയന്ത്രണം വിട്ട് മറ്റു വാഹനങ്ങളിൽ ഇടിച്ച് രണ്ട് പേർ മരിച്ചു. നാലുപേർക്ക് പരിക്കേറ്റു.

മജീദ് ഖാൻ, അയപ്പ എന്നീ രണ്ട് സ്‌കൂട്ടർ യാത്രികരാണ് മരിച്ചത്. ഇവരുടെ ദേഹത്തുകൂടെ കാർ പാഞ്ഞുകയറുകയായിരുന്നു. ഒരാൾ സംഭവസ്ഥലത്തുവെച്ചും മറ്റൊരാൾ ആശുപത്രിയിലുമാണ് മരിച്ചത്. അപകടത്തിൽ രണ്ട് കാറുകളും മൂന്ന് ബൈക്കുകളും തകർന്നതായി പൊലീസ് പറഞ്ഞു.

ബി.ജെ.പി എം.എൽ.എ ഹർത്തലു ഹാലപ്പയുടെ പേര് പതിച്ച കാറാണ് നിയന്ത്രണംവിട്ട് വാഹനങ്ങൾക്കിടയിലേക്ക് ഇടിച്ചുകയറിയത്. വാഹനത്തിന്റെ ഡ്രൈവർ മോഹനെ പൊലീസ് അറസ്റ്റ് ചെയ്തു. സ്റ്റോപ്പ് സിഗ്നലിൽ ബ്രേക്ക് ചവിട്ടുന്നതിന് പകരം ആക്‌സിലേറ്റർ അമർത്തിയതാണ് അപകടത്തിനിടയാക്കി​യതെന്ന് ഡ്രൈവർ പൊലീസിനോട് പറഞ്ഞു.

എം.എൽ.എ കാറിൽ ഉണ്ടായിരുന്നില്ലെന്നും അദ്ദേഹത്തിന്റെ മകൾ സുസ്മിത ഹാലപ്പയുടെ ഭർതൃപിതാവ് രാമു സുരേഷിന്റെ ഉടമസ്ഥതയിലുള്ള വാഹനമാണതെന്നും പൊലീസ് പറഞ്ഞു. കിംസ് ആശുപത്രിയിൽ ജോലി ചെയ്യുന്ന സുസ്മിത ഹാലപ്പയെ കൂട്ടിക്കൊണ്ടുപോകാൻ പോകുന്നതിനിടെയാണ് അപകടം

Tags:    
News Summary - Two killed in a car with B.J.P MLA Sticker crash

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.