കുടക്: കർണ്ണാടകയിലെ കുടക് ജില്ലയിൽ തേനീച്ച ആക്രമണത്തിൽ രണ്ടുപേർ മരിച്ചു. രണ്ടുപേർക്ക് പരിക്കേറ്റു. ഹുലിത്തല സ്വദേശി അശ്വിൻ കുമാർ (45), ഗോണിക്കൊപ്പ സ്വദേശി വേലു (80) എന്നിവരാണ് വ്യത്യസ്ത അപകങ്ങളിൽ മരിച്ചത്.
കൃഷിയിടത്തിൽ ജോലി ചെയ്യുന്നതിനിടെയാണ് അശ്വിൻ കുമാറിനെയും സഹോദരിയെയും കൂറ്റൻ തേനീച്ചക്കൂട്ടം ആക്രമിച്ചത്. ഇരുവരെയും ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും അശ്വിൻ അപ്പോഴേക്കും മരിക്കുകയായിരുന്നു. പരിക്കേറ്റ സഹോദരി ഇപ്പോൾ സുഖം പ്രാപിച്ചുവരികയാണ്.
വേലുവും ഭാര്യ ലക്ഷ്മിയും ജോലിക്ക് പോകുമ്പോഴായിരുന്നു തേനീച്ചക്കൂട്ടം ആക്രമിച്ചത്. ഇരുവരെയും ആശുപത്രിയിൽ എത്തിച്ചെങ്കിലും വേലുവിനെ രക്ഷിക്കാനായില്ല. ലക്ഷ്മിയുടെ നില ഗുരുതരമായി തുടരുന്നെന്ന് പൊലീസ് അറിയിച്ചു.
സംഭവത്തിൽ ശ്രീമംഗല പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പ്രദേശത്ത് തേനീച്ചകളുടെ എണ്ണം ഗണ്യമായി ഉണ്ടെങ്കിലും ആക്രമണം സാധാരണമല്ലെന്നും രണ്ട് സംഭവങ്ങളും ആകസ്മികമായിരുന്നെന്നും ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് ബി.എൻ.എൻ മൂർത്തി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.