ബംഗളൂരു: രണ്ടുകോടി രൂപ വിലമതിക്കുന്ന നാലു കിലോ ഹഷീഷ് ഓയിലുമായി രണ്ടു മലയാളി യുവാക്കൾ ബംഗളൂരുവിൽ പിടിയിലായി. ബംഗളൂരുവിലെ ഹുളിമാവിൽ വാടകക്ക് താമസിക്കുന്ന കോഴിക്കോട് സ്വദേശി മുഹമ്മദ് ഇര്ഫാന് (24), മലപ്പുറം സ്വദേശി താരി അസീം മുഹമ്മദ് (25) എന്നിവരെയാണ് ബംഗളൂരു പൊലീസ് അറസ്റ്റ് ചെയ്തത്.
ബാഗില്‍ ഹഷീഷ് ഓയില്‍ കടത്തുന്നതിനിടെയാണ് ഇരുവരെയും പിടികൂടിയതെന്ന് സുദ്ദഗുണ്ടെപാളയ പൊലീസ് പറഞ്ഞു. സ്വകാര്യ കമ്പനിയില്‍ ജോലിചെയ്തിരുന്ന മുഹമ്മദ് ഇര്ഫാന് നേരത്തേ ബേഗൂരിലായിരുന്നു താമസിച്ചിരുന്നത്. പിന്നീട് കേരളത്തിലേക്കു പോയി ഏതാനും മാസങ്ങള്‍ക്കു മുമ്പ് അസീമിനെയും കൂട്ടി ബംഗളൂരുവില്‍ തിരിച്ചെത്തി ഹുളിമാവിൽ താമസം ആരംഭിച്ചു.
കഴിഞ്ഞ ദിവസം മയക്കുമരുന്നുമായി അറസ്റ്റിലായ പ്രതി നല്കിയ വിവരത്തിൽനിന്നാണ് ഇരുവരെയും പിടികൂടിയതെന്ന് സൗത്ത് ഈസ്റ്റ് ഡി.സി.പി. ശ്രീനാഥ് മഹാദേവ് ജോഷി പറഞ്ഞു. വിശാഖപട്ടണത്തുനിന്നാണ് ഇരുവരും ഹഷീഷ് ഓയില്‍ വാങ്ങിയത്.
തുടര്‍ന്ന് പ്ലാസ്റ്റിക് കൂടുകളിലാക്കി പുറത്തുതൂക്കിയിടുന്ന സഞ്ചിയില്‍ ഒളിപ്പിച്ച് ബംഗളൂരുവിലെത്തിക്കുകയായിരുന്നു. മയക്കുമരുന്നുകൾ ബംഗളൂരുവിലെത്തിച്ച് കോളജ് വിദ്യാര്‍ഥികള്‍ക്കടക്കം വില്പന നടത്തുന്ന സംഘത്തില്‍പ്പെട്ടവരാണ് പിടിയിലായതെന്ന് സിറ്റി പൊലീസ് കമീഷണര്‍ കമല്‍ പന്ത് ട്വിറ്ററിലൂടെ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.