മുംബൈയിൽ രണ്ടു മലയാളി നഴ്​സുമാർക്ക്​ കൂടി കോവിഡ്​

മുംബൈ: മുംബൈയിൽ രണ്ടു മലയാളി നഴ്​സുമാർക്ക്​ കൂടി കോവിഡ്​ സ്​ഥിരീകരിച്ചു. മുംബൈ വൊക്കാർഡ്​​ ആശുപത്രിയിലെ ര ണ്ടുപേർക്കാണ്​ വെള്ളിയാഴ്​ച രോഗം സ്​ഥിരീകരിച്ചത്​. നേരത്തേ ഡൽഹിയിലും മുംബൈയിലും ജോലി ചെയ്​തിരുന്ന അമ്പതോളം മലയാളി നഴ്​സുമാർക്ക്​ രോഗം സ്​ഥിരീകരിച്ചിരുന്നു.

വൊക്കാർഡ്​ ആശുപത്രിയിൽ 46 മലയാളി നഴ്​സുമാർക്കാണ്​ കോവിഡ്​ ബാധ ക​ണ്ടെത്തിയത്​. ഇവർ ഉൾപ്പെടെ 53​ പേരെ അന്ധേരി സെവൻ ഹിൽസ്​ ആശുപത്രിയിലേക്ക്​ കഴിഞ്ഞദിവസം മാറ്റിയിരുന്നു. ഇവിടെ ചികിത്സയിലുണ്ടായിരുന്ന മറ്റു രോഗികളെയും വിവിധ ആശുപത്രികളിലേക്ക്​ മാറ്റി.

ഡൽഹി കാൻസർ ഇൻസ്​റ്റിറ്റ്യൂട്ടിലെ മലയാളി നഴ്​സുമാർക്കും കോവിഡ്​ ബാധ സ്​ഥിരീകരിച്ചിരുന്നു. 11 മലയാളി നഴ്​സുമാർക്കാണ്​ ഇവിടെ രോഗം സ്​ഥിരീകരിച്ചത്​. നഴ്​സുമാരും ​ഡോക്​ടർമാരും അടക്കം 20 പേർക്ക്​ കോവിഡ്​ സ്​ഥിരീകരിച്ചതോടെ കാൻസർ ഇൻസ്​റ്റിറ്റ്യൂട്ട്​ അടച്ചിട്ടിരിക്കുകയാണ്​.

Tags:    
News Summary - Two Malayali Nurses Test Positive Covid 19 in Mumbai -Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.