കശ്​മീരിൽ സംയുക്​തസേനയുമായി ഏറ്റുമുട്ടൽ; രണ്ട്​ ഭീകരർ കൊല്ലപ്പെട്ടു

ശ്രീനഗർ: ജമ്മുകശ്​മീരിൽ സംയുക്​തസേനയുമായുണ്ടായ ഏറ്റുമുട്ടലിൽ രണ്ട്​ ഭീകരവാദികൾ കൊല്ലപ്പെട്ടു. പുൽവാമ ജില്ലയിലാണ്​ സംഭവം. കൊല്ലപ്പെട്ടതാരാണെന്ന്​ കശ്​മീർ പൊലീസ്​ വെളിപ്പെടുത്തിയിട്ടില്ല. ആർമി, പൊലീസ്​, പാരാമിലിറ്ററി തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള സംയുക്​ത സംഘമാണ് ഭീകരർക്കായി​ തെരച്ചിൽ നടത്തിയത്​.

രണ്ട്​ പേർ കൊല്ലപ്പെട്ട വിവരം ജമ്മുകശ്​മീർ പൊലീസ്​ സ്ഥിരീകരിച്ചു. കഴിഞ്ഞ ജനുവരിക്ക്​ ശേഷം 87ഓളം ഭീകരവാദികളെ ഏറ്റുമുട്ടലിൽ വധിച്ചുവെന്നാണ്​ കശ്​മീർ പൊലീസ്​ വ്യക്​തമാക്കുന്നത്​. ഇതിൽ മുതിർന്ന കമാൻഡർമാരും ഉൾപ്പെടുന്നു.

Tags:    
News Summary - Two militants killed in Kashmir

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.