ന്യൂഡൽഹി: ഇന്ത്യൻ ഹൈക്കമീഷൻ ഓഫീസിലെ കാണാതായ രണ്ട് ഉദ്യോഗസ്ഥർ പാക് കസ്റ്റഡിൽ. രണ്ടു ഉദ്യോഗസ്ഥരും പാകിസ്താനി ഇൻറർ സർവിസസ് ഇൻറലിജൻസിൻെറ (ഐ.എസ്.ഐ) കസ്റ്റഡിയിലാണുള്ളതെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു.
പാകിസ്താനിലെ ഹൈക്കമീഷനിൽ സേവനമനുഷ്ഠിക്കുന്ന ഡ്രൈവർമാരായ രണ്ടു പേരെയാണ് രാവിലെ എട്ടുമുതൽ കാണാതായത്. എത്രയും പെട്ടെന്ന് നടപടി സ്വീകരിക്കാൻ ഇന്ത്യ പാക്കിസ്താനാട് ആവശ്യപ്പെട്ടിരുന്നു.
നേരത്തെ ചാരവൃത്തി ആരോപിച്ച് രണ്ട് പാകിസ്താൻ ഉദ്യോഗസ്ഥരെ ഇന്ത്യ നാടുകടത്തിയിരുന്നു. ഇതേ തുടർന്ന് ഇന്ത്യൻ ഹൈക്കമീഷൻ ഉദ്യോഗസ്ഥരെ പാകിസ്താൻ രഹസ്യാന്വേഷണ ഏജൻസി വലിയ രീതിയിൽ ബുദ്ധിമുട്ടിക്കുന്നതായി റിപ്പോർട്ടുകളുണ്ടായിരുന്നു.
ഇന്ത്യയുടെ നടപടിക്ക് തിരിച്ചടിയായി രണ്ട് ഉദ്യോഗസ്ഥരെ പാകിസ്താൻ തിരിച്ചയക്കുമെന്നും വാർത്തകളുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് ഒൗദ്യോഗിക ആവശ്യത്തിനായി പോയ ഹൈക്കമീഷൻ ഉദ്യോഗസ്ഥരെ കാണാതായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.