ധാരാവിയിൽ രണ്ടുപേർക്ക്​ കൂടി കോവിഡ്​

മുംബൈ: ധാരാവിയിൽ കോവിഡ്​ സ്​ഥിരീകരിച്ച രണ്ടാമത്തെ വ്യക്തിയുമായി സമ്പർക്കം പുലർത്തിയ രണ്ടു​പേർക്ക്​ കൂടി ക ോവിഡ്​ ബാധ കണ്ടെത്തി. ഇതുവരെ ഏഴുപേർക്കാണ്​ ധാരാവിയിൽ കോവിഡ്​ സ്​ഥിരീകരിച്ചത്​. ഒരു മരണവും റിപ്പോർട്ട്​ ചെ യ്​തതായി സംസ്​ഥാന ആരോഗ്യ വകുപ്പ്​ അറിയിച്ചു. ​

രണ്ടാമത്​ കോവിഡ്​ സ്​ഥിരീകരിച്ച വ്യക്തിയുടെ പിതാവിനും സഹോദരനുമാണ്​ പുതുതായി വൈറസ്​ ബാധ സ്​ഥിരീകരിച്ചത്​.
ധാരാവിയിൽ കോവിഡ്​ ബാധ സ്​ഥിരീകരിച്ചതോടെ ഇവിടം പൂർണമായും ലോക്ക്​ഡൗൺ ചെയ്​തിരുന്നു. പുതിയ രോഗബാധിതരുമായി സമ്പർക്കം പുലർത്തിയവരെ കണ്ടെത്താനുള്ള നടപടികൾ ആരംഭിച്ചു.

രാജ്യത്ത്​ ഏറ്റവും കൂടുതൽ കോവിഡ്​ ബാധിതരുള്ളത്​ മഹാരാഷ്​ട്രയിലാണ്​. 748 പേർക്ക്​ ഇവിടെ രോഗം കണ്ടെത്തി. 45 മരണവും റിപോർട്ട്​ ചെയ്​തു.

Tags:    
News Summary - Two more COVID-19 cases in Dharavi -India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.